ഹാസ്യത്തിന്‍റെ നാടന്‍ ചന്തം ഓര്‍മ്മയായിട്ട് നാളേക്ക് ഒരു വര്‍ഷം; മായാതെ മാമ്മൂക്കോയ

mamukkoya
SHARE

കോഴിക്കോടൻ ഭാഷയിലൂടെ മലയാള സിനിമയിൽ തന്റേതായ വഴി  വെട്ടിത്തെളിച്ച  നടൻ മാമുക്കോയ ഓർമ്മയായിട്ട് നാളേക്ക് ഒരു വർഷം. നാടകത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ മാമുക്കോയ 450 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. എല്ലാം എന്നെന്നും ഓർമ്മിക്കാവുന്ന കഥാപാത്രങ്ങൾ.  

നാടോടിക്കാറ്റിലെ ഗഫൂർക്കയിൽ ഒതുങ്ങുന്നില്ല  മാമുക്കോയുടെ ഹിറ്റ് കഥാപാത്രങ്ങൾ.  തുടക്കം 1979 ലെ അന്യരുടെ ഭൂമി എന്ന സിനിമ. പിന്നീടങ്ങോട്ട് - ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, ഹിസ് ഹൈനസ് അബ്ദുള്ള, സന്ദേശം എന്നിങ്ങനെ എത്രയെത്ര സിനിമകൾ. എത്രയെത്ര കഥാപാത്രങ്ങൾ. 

പഴയകാലത്ത് ഒതുങ്ങിയില്ല  മാമുക്കോയ. പുതുതലമുറ സിനിമകളിലും ഒരുപോലെ ഇടംപിടിച്ചു. പെരുമഴക്കാലത്തിലെ അഭിനയത്തിലൂടെ വെറുമൊരു ഹാസ്യ നടൻ അല്ലെന്നും തെളിയിച്ചു. 2004 ൽ ഈ സിനിമയ്ക്ക് സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു. 2008 ൽ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാന സർക്കാറിന്റെ മികച്ച ഹാസ്യ നടനുള്ള ആദ്യ പുരസ്കാരം നേടി. മാമുക്കോയ വിടവാങ്ങിയത് ഇപ്പോഴും ഉൾക്കൊണ്ടിട്ടില്ല മലയാള സിനിമ പ്രേക്ഷകർ. വീട്ടുകാരും അങ്ങനെ തന്നെ. വിട വാങ്ങിയിട്ട്  ഒരു വർഷം ആകുമ്പോഴും  ആ ഓർമ്മകളിൽ നീറി  ആരെങ്കിലും വീട്ടിൽ വരാത്ത ദിനങ്ങൾ കുറവ്. അവർക്കെല്ലാം പറയാനുണ്ടാകും മാമുക്കോയ എന്ന മനുഷ്യസ്നേഹിയെ കുറിച്ച്. ആ നല്ല നടനെക്കുറിച്ച്. 

Mamukkoya's first death anniversary

MORE IN KERALA
SHOW MORE