വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍; കൂട്ടിയും കിഴിച്ചും ഉറ്റുനോക്കി മുന്നണികള്‍

election
SHARE

അവസാനനിമിഷം വോട്ടുറപ്പിക്കാൻ സ്ഥാനാർഥികൾ നിശബ്ദ ഓട്ടം തുടരുമ്പോൾ കൂട്ടിയുംകിഴിച്ചും പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് മുന്നണികൾ. അക്രമം പുറത്തെടുത്ത് വോട്ടിങ് തടസപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ യു.ഡി.എഫ് തകരുമെന്ന് ഇ.പി.ജയരാജൻ പറഞ്ഞപ്പോൾ ബി.ജെ.പി ചരിത്രവിജയം നേടുമെന്നായി വി.മുരളീധരൻ.

മൈക്കും ബഹളവുമില്ലെന്നേയുള്ളു. സ്ഥാനാർഥികളും നേതാക്കളും ഓട്ടത്തോട് ഓട്ടമാണ്. മൂന്നുമുന്നണികളും തികഞ്ഞ പ്രതീക്ഷയിലാണ്. ഇരുപതിൽ ഇരുപത് എന്ന് യു.ഡി.എഫും എൽ.ഡി.എഫും ആവർത്തിക്കുമ്പോൾ രണ്ടക്കം എന്ന് പറയുകയാണ് ബി.ജെ.പി. അതേസമയം, നിശബ്ദദിനത്തിൽ മുന്നണികളിൽ നിന്നുണ്ടായ വ്യത്യസ്ത പ്രതികരണങ്ങളാണ്. വോട്ടിങ് തടസപ്പെടുത്താൻ സി.പി.എം അക്രമം പുറത്തെടുക്കുമെന്ന് അമ്പയ്തു രമേശ് ചെന്നിത്തല. 

തിരഞ്ഞെടുപ്പിന് ശേഷമുള്ള യു.ഡി.എഫിന്റെ ഭാവിയെക്കുറിച്ച് വാചാലനായി എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ. അവസാനമണിക്കൂറിലും എൽ.ഡി.എഫ് -യു.ഡി.എഫ് കൂട്ടുക്കെട്ട് പറഞ്ഞ് തന്നെ മുന്നോട്ടുപോവുകയാണ് ബി.ജെ.പി. അതേസമയം, സംസ്ഥാനത്താകെ പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങി. തൊടുപുഴയിൽ 38-ാം നമ്പർ പോളിങ് സ്റ്റേഷനിലേക്ക് നിയോഗിച്ച ഉദ്യോഗസ്ഥ ഡ്യൂട്ടിക്കെത്താത്തതിനെത്തുടർന്ന് പകരം ആളെ നിയോഗിച്ചു. കാരണം ബോധിപ്പിക്കാതെ പിന്മാറിയ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയുണ്ടാകും.

Loksabha election 2024 final lap

MORE IN KERALA
SHOW MORE