അരയ്ക്ക് താഴെ തളര്‍ന്ന രമേശന്‍ സര്‍ഗശേഷി കൊണ്ട് വിധിയെ തളര്‍ത്തുമ്പോള്‍...

ഈര്‍ക്കിലുകളില്‍ വിസ്മയം തീര്‍ക്കാമെന്ന് തെളിയിച്ചിരിക്കുയാണ് കോഴിക്കോട് വടകര മൂരിയോട്ടന്‍കണ്ടിയില്‍ രമേശന്‍. അരയ്ക്ക് താഴെ തളര്‍ന്ന രമേശന്‍ സര്‍ഗശേഷി കൊണ്ട് വിധിയെ തളര്‍ത്തുമ്പോള്‍ തേടിയെത്തിയത് സംസ്ഥാന സര്‍ക്കാറിന്‍റെ അടക്കം നിരവധി അവാര്‍ഡുകളാണ്. 

ഇരുപത്തിയഞ്ചാം വയസില്‍ ഈര്‍ക്കില്‍ പോലെ ശോഷിച്ചുപോയതാണ് രമേശന്റ ജീവിത സ്വപ്നങ്ങളും. ഓരോ ഈര്‍ക്കിലുകളും ക്ഷമയോടെ ആത്മവിശ്വാസത്തോടെ ചേര്‍ത്തുവച്ച് രമേശന്‍ ഇന്ന് വിസ്മയങ്ങള്‍ തീര്‍ക്കുമ്പോള്‍ തിരിച്ചുപിടിക്കുന്നത് വിധി കവര്‍ന്ന പലതുമാണ്.  

മാസങ്ങളുടെ അധ്വാനം കൊണ്ടാണ് ഓരോ കരകൗശലവസ്തുകളുടെയും നിര്‍മാണം. അസ്ഥികൾക്ക് ചലനമില്ലാതാകുന്ന അസുഖം ബാധിച്ചതോടെയാണ് അരയ്ക്ക് താഴെ തളര്‍ന്നത്. ഇതോടെ  സ്വര്‍ണപണിക്കാരനായ രമേശന്‍റെ വരുമാനമാര്‍ഗവും നിലച്ചു. സഹോദരനും കുടുംബത്തിനുമൊപ്പമാണ് ഇപ്പോള്‍ താമസം. മരുന്നിനും ചികിത്സയ്ക്കും വേണ്ടി സഹായിക്കുന്നത് സുഹൃത്തുകളും. ഇരുള്‍ വീഴ്ത്തിയ കാലത്തിനെ സര്‍ഗാത്മകത കൊണ്ട് നേരിടുന്ന ഈ യുവാവിന് വേണ്ടത് സമൂഹത്തിന്‍റെ പിന്തുണയാണ്.

disabled person Ramesan's artwork 

Enter AMP Embedded Script