നിശബ്ദപ്രചാരണം; ആരോപണ–പ്രത്യാരോപണങ്ങളുമായി മുന്നണികള്‍

congress
SHARE

വോട്ടെടുപ്പിന് തലേന്ന് ഇടതുമുന്നണിക്കും ബി.ജെ.പിക്കുമെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. പത്തനംതിട്ടയിലെ പോളിങ് ഓഫിസര്‍മാരുടെ ലിസ്റ്റ് ചോര്‍ന്നെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്‍റണി. ആലത്തൂരില്‍ എല്‍.ഡി.എഫ് പ്രചാരണവാഹനത്തില്‍ ആയുധങ്ങള്‍ കൊണ്ടുപോയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തൃശൂരില്‍ BJP കള്ളവോട്ട് ചേര്‍ത്തെന്ന് കെ.മുരളീധരന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്നതില്‍ കോന്നി താലൂക്ക് ഓഫിസിലെ എല്‍‍ഡി ക്ലര്‍ക്ക് യദു കൃഷ്ണനെ സസ്പെന്‍ഡ് ചെയ്തു. ഇരട്ട വോട്ടിൽ കലക്ടറുടെ ഭാഗത്തു നിന്നു നിഷ്പക്ഷമായ നിലപാടല്ല ഉണ്ടായതെന്നു ആറ്റിങ്ങൽ യു.ഡി.എഫ് സ്ഥാനാർഥി  അടൂർ പ്രകാശ് പറഞ്ഞു

ഇന്ന് പുറത്തു വരേണ്ട പോളിങ് ഓഫിസര്‍മാരുടെ പട്ടിക മൂന്നു ദിവസം മുമ്പ് പുറത്തുവന്നതിന്‍റെ തെളിവ് ഉള്‍പ്പെടെയാണ് ആന്‍റോ ആന്‍റണി രംഗത്തെത്തിയത്. ലിസ്റ്റ് ചോര്‍ത്തിയത് സി.പി.എം യൂണിയനെന്നും ആന്റോ ആന്റണി ആരോപിച്ചു. നടപടി ആവശ്യപ്പെട്ട് സ്ഥാനാര്‍ഥി കലക്ടറേറ്റില്‍ കുത്തിയിരിക്കുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

ആലത്തൂരില്‍ കെ.രാധാകൃഷ്ണന്‍റെ പ്രചാരണവാഹനത്തില്‍ ആയുധങ്ങള്‍ കൊണ്ടുപോയെന്ന് ആരോപിച്ച കോണ്‍ഗ്രസ് തോനൂര്‍ക്കര പാറപ്പുറത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു. അതേ സമയം സി.പി.എം ആശയപരമായാണ് തിര‍ഞ്ഞടുപ്പിനെ നേരിടുന്നതെന്ന് കെ.രാധാകൃഷ്ണന്‍ പറഞ്ഞു തൃശൂരില്‍ സിപിഎം സഹായത്തോടെ ഫ്ലാറ്റുകള്‍  കേന്ദ്രീകരിച്ച് ബിജെപി കള്ളവോട്ട് ചേര്‍ത്തെന്ന് ആരോപിച്ച് കെ.മുരളീധരന്‍ കലക്ടര്‍ക്ക് പരാതി നല്‍കി. അതേ സമയം ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇരട്ടവോട്ടുള്ളവരുടെ പട്ടിക പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്ന് തിരുവനന്തപുരം കലക്ടര്‍ കലക്ടര്‍ ജെറോമിക് ജോര്‍ജ് പറഞ്ഞു.

Congress against cpm and bjp

MORE IN KERALA
SHOW MORE