കൈകള്‍ ബന്ധിച്ച് വേമ്പനാട്ട് കായല്‍ നീന്തിക്കടന്ന് അഞ്ചാം ക്ലാസുകാരി

Untitled design - 1
SHARE

കൈകള്‍ ബന്ധിച്ച് വേമ്പനാട്ട് കായല്‍ നീന്തിക്കടന്ന് അഞ്ചാം ക്ലാസുകാരി. കുറുപ്പംപടി രായമംഗലം സ്വദേശിനി വൈഗ സുമേഷ് ആണ് നേട്ടം കൈവരിച്ചത്. ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലക്കടവില്‍ നിന്നാണ് വൈഗ നീന്തിത്തുടങ്ങിയത്. കോട്ടയം ജില്ലയിലെ വൈക്കം ബീച്ചുവരെയുള്ള ഏഴുകിലോമീറ്റര്‍ ഒരുമണിക്കൂര്‍ നാലുമിനിറ്റുകൊണ്ട് നീന്തിയെത്തി.

ഇതോടെ വൈഗ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ്സിലും ഇടംപിടിച്ചു. കൈകള്‍ ബന്ധിച്ച്, ഏഴുകിലോമീറ്റര്‍ വേഗത്തില്‍ നീന്തിക്കടന്ന ആദ്യത്തെ പെണ്‍കുട്ടി എന്ന ഖ്യാതിയും ഇനി അവള്‍ക്ക് സ്വന്തം. കോതമംഗലം അക്വാട്ടിക് ക്ലബിലെ ബിജു തങ്കപ്പന്‍ ആണ് പരിശീലനം നല്‍കിയത്. പെരുമ്പാവൂര്‍ വിമല സെന്‍ട്രല്‍ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സുമേഷ്, നീതു എന്നിവരാണ് മാതാപിതാകകള്‍.

MORE IN KERALA
SHOW MORE