‘രണ്ടില എന്നും പച്ച തന്നെ’; തിരുവഞ്ചൂരിന് മറുപടിയുമായി ചാഴികാടന്‍

Thomas-Chazhikadan
SHARE

തോമസ് ചാഴികാടന്റെ  ഭൂരിപക്ഷത്തെ മറികടക്കുമെന്നാണ് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ ആത്മവിശ്വാസം.. ചുവന്ന രണ്ടിലയ്ക്ക് വിലയില്ല എന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പരാമർശത്തിന് മറുപടിയായി രണ്ടില എന്നും പച്ചില തന്നെയെന്നാണ് തോമസ് ചാഴികാടന്റെ മറുപടി.വിജയപ്രതിക്ഷകൾ പങ്കുവെക്കുകയാണ് കോട്ടയത്തെ മൂന്ന് സ്ഥാനാർത്ഥികളും

മണ്ഡലത്തിന്റെ യുഡിഎഫ് സ്വഭാവം ഇത്തവണയും കാത്തുസൂക്ഷിക്കും.. പുതിയ ചിഹ്നമായ ഓട്ടോറിക്ഷയിലേറി  ചാഴികാടന്റെ ഭൂരിപക്ഷത്തെയും മറികടക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് 

നിർണായക പങ്കുവഹിക്കാൻ അല്ല.. വിജയിക്കാൻ തന്നെയാണ് മത്സരിക്കുന്നത് തുഷാർ വെള്ളാപ്പള്ളി യും ഉറപ്പിച്ചു. വാഹന പ്രചാരണജാഥ അവസാനിപ്പിച്ച സ്ഥാനാർത്ഥികൾ ഇന്ന് മണ്ഡലത്തിലെ പ്രധാനപ്പെട്ട ആളുകളെ നേരിൽകണ്ട് വോട്ട് ചോദിക്കും

MORE IN KERALA
SHOW MORE