'വാട്ട് മോഡറേറ്റർ? വാട്ട് നോൺസെൻസ്? ബ്ലഡി മാന്‍!'; വേദിയില്‍ ക്ഷോഭിച്ച് പി.സി.ജോര്‍ജ്

pc-program
SHARE

അവതാരകൻറെ അനാവശ്യ ഇടപെടലില്‍ ചൊടിച്ച്  കോട്ടയം കോരുത്തോട് മലയോര കർഷക സമിതി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് ചർച്ചയിൽ നിന്നും രാഷ്ട്രീയ കക്ഷി പ്രതിനിധികൾ ഇറങ്ങി പോയി. പി.സി ജോർജ്, വാഴൂർ സോമൻ MLA , സെബാസ്റ്റ്യൻ കുളത്തിങ്കൽ MLA , M P ആൻ്റോ ആൻ്റണി എന്നിവരാണ് സംവാദത്തിൽ പങ്കെടുത്തത്. സംവാദം തുടങ്ങുന്നതിന് മുന്‍പ് തന്നെ അനാവശ്യമായി അവതാരകന്‍ സംസാരിച്ചതാണ് ചര്‍‍ച്ചയ്ക്കെത്തിയ പ്രതിനിധികളെ ചൊടിപ്പിച്ചത്. പിസി ജോര്‍ജും അവതാരകനും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും നടന്നു. അവതാരകന്‍റെ ഇടപെടലിനെ പിസി ജോര്‍ജ് ചോദ്യം ചെയ്തെങ്കിലും അവതാരകന്‍ പിന്നേയും സംസാരിക്കുകയായിരുന്നു. വേദിയിലുടനീളം  അസ്വസ്ഥത പ്രകടിപ്പിച്ച പ്രതിനിധികള്‍ പിന്നീട് ഇറങ്ങിപോവുകയായിരുന്നു. 

MORE IN KERALA
SHOW MORE