തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേൾവി-സംസാര പരിമിതർക്കായി പ്രത്യേക കോള്‍ സെന്‍റര്‍

call-center
SHARE

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേൾവി-സംസാര പരിമിതർക്കായി ആംഗ്യഭാഷയിലുള്ള വീഡിയോ കോൾ സംവിധാനവും പത്ത് ഭാഷയിലുള്ള കോൾ സെന്‍ററും. കാസർകോട് കലക്ട്രേറ്റിലാണ് ഈ തിരഞ്ഞെടുപ്പ് കൺട്രോൾ റൂം. 

ഇന്ത്യയിൽ ആദ്യമായി കേൾവി പരിമിതർക്കായി ഒരു തിരഞ്ഞെടുപ്പ് കൺട്രോൾ റൂം. സംശയ നിവാരണത്തിനായി കോൾ സെന്ററിലേക്ക്‌ വിളിക്കാം, ഉദ്യോഗസ്ഥർ മറുപടി ആംഗ്യ ഭാഷയിൽ നൽകും. ജില്ലയ്ക്കകത്തും പുറത്തുമുള്ള ഏതൊരു വോട്ടർക്കും ഈ സേവനം പ്രയോജനപെടുത്താം.

സപ്തഭാഷകളായ മലയാളം, കന്നട, ബ്യാരി, തുളു, ഉറുദു, കൊങ്കിണി, മറാഠി എന്നീ ഭാഷകൾക്ക് പുറമേ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലും സംശയങ്ങൾ ചോദിക്കാം. അതത് ഭാഷകളിൽ പ്രാവീണ്യമുള്ള കാസർകോട് ജില്ലക്കാരായ ഉദ്യോഗസ്ഥരാണ് വോട്ടർമാർക്ക് മറുപടി നൽകുന്നത്.

MORE IN KERALA
SHOW MORE