‘ഫ്രാന്‍സിസ് ജോര്‍ജിനെതിരെയുള്ള ആരോപണത്തിന് തെളിവില്ല’; പിന്മാറി എല്‍ഡിഎഫ്

francis-george
SHARE

കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ മകന് മൗറിഷ്യസിൽ കള്ളപ്പണ നിക്ഷേപം എന്ന ആരോപണത്തിൽ നിന്ന് പിന്മാറി എൽഡിഎഫ് നേതാക്കൾ. തെളിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് പറയാനാവില്ല എന്നായിരുന്നു മന്ത്രി വി എൻ വാസവന്റെ പ്രതികരണം. കുടുംബത്തെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ പൊലീസിൽ പരാതിപ്പെട്ടതായി ഫ്രാൻസിസ് ജോർജ് പറഞ്ഞു.

ഫ്രാൻസിസ് ജോർജിന്റെ മകന് സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസ് ഇന്ത്യ ലിമിറ്റഡ്  ബാങ്കിലുള്ള അക്കൗണ്ടിനെ കുറിച്ച് മറച്ചു വെച്ചാണ് സത്യവാങ്മൂലം നൽകിയതെന്നായിരുന്നു എൽഡിഎഫ് സൈബർ ഇടങ്ങളിലെ പ്രചാരണം...നിയമസഭയിലേക്ക് മത്സരിക്കുന്ന സമയത്ത് ഈ അക്കൗണ്ട് സംബന്ധിച്ച രേഖകൾ സമർപ്പിച്ചിരുന്നു.  ഈ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് വിവരം മറച്ചുവെച്ചത് കോടികളുടെ കള്ളപ്പണ നിക്ഷേപം ഒളിക്കാൻ എന്നായിരുന്നു ഇടത് ആരോപണം.. എന്നാൽ നേതാക്കൾ ആരോപണം ഏറ്റുപിടിച്ചില്ല 

അക്കൗണ്ട് തുറന്നതിന്റെയും ഇതുവരെയും ട്രാൻസാക്ഷൻ നടക്കാത്തതിന്റെയും കെവൈസി അപ്ഡേഷൻ നടക്കാത്തതിനാൽ അക്കൗണ്ട് നഷ്ടമായതിന്റെയും രേഖകൾ സ്ഥാനാർത്ഥി പുറത്തുവിട്ടു. തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് മറ്റ് യുഡിഎഫ് നേതാക്കൾ എന്നിവർക്കൊപ്പമാണ് വാർത്താസമ്മേളനം നടത്തിയത്.

MORE IN KERALA
SHOW MORE