‘സിപിഎം കാവലുണ്ട്’; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്

anto-joseph
SHARE

സൗഹൃദചിത്രം ചേര്‍ത്ത് ‘സിപിഎം കാവലുണ്ടെ’ന്ന ആമുഖത്തോടെ വന്ന ഫെയ്സ്ബുക്ക് പോസ്റ്റിന് മറുപടിയുമായി നിര്‍മാതാവും സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാനുമായ ആന്റോ ജോസഫ്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്, നടനും സംവിധായകനുമായ രമേശ് പിഷാരടി എന്നിവര്‍ക്കൊപ്പം ആന്റോ ജോസഫ് നില്‍ക്കുന്ന ചിത്രം ഷെയര്‍ ചെയ്തുവന്ന പോസ്റ്റിനാണ് മറുപടി. തങ്ങള്‍ വെറും മനുഷ്യരായാണ് അവിടെ നില്‍ക്കുന്നതെന്നും മതം ചി‌കയല്ലേ എന്നുമാണ് ആന്റോയുടെ മറുപടി. 

രാജേഷ് കൃഷ്ണയുടെ പോസ്റ്റ് ഇങ്ങനെ: 

“ CPM കാവലുണ്ട്...!”

PK Firos നും, Ramesh Pisharody ക്കും, Anto Josephനും 'ഭാരത'ത്തിൽ സമാധാനത്തോടെ ചേർന്ന് നിൽക്കാവുന്ന ഏക തുരുത്ത് ഇതാണ്, ഇതു മാത്രമാണ്...! 

ഇതാണ് കേരളം

തോളോട് തോൾ ചേർന്ന് ധൈര്യമായി നിന്നോളൂ ഇവിടെ വർഗ്ഗീയതക്കെതിരെ പോരാടുന്ന ഇടതുപക്ഷം സദാകാവലുണ്ട്....!

ഇത് തന്നെയാണ് ഈ ഹൃദയപക്ഷത്തിൽ ജനങ്ങൾക്കുള്ള വിശ്വാസവും...! 

ആന്റോ ജോസഫിന്റെ മറുപടി ഇങ്ങനെ: 

സുഹൃത്തേ രാജേഷേ...

ഞങ്ങൾ മൂന്ന് പേരും വെറും മനുഷ്യരായാണ് അവിടെ നിന്നത്.. ഞങ്ങളിലെ മതം ചികഞ്ഞെടുത്ത് താങ്കൾ പോസ്റ്റ്‌ ചെയ്ത ഈ ചിത്രം ;

നിങ്ങൾ 'സംരക്ഷിച്ച' ടി. പി ചന്ദ്രശേഖരന്റെ വടകര എന്ന തുരുത്തിൽ നിന്നാണ് എന്നുകൂടി ഓർക്കണം.

Anto Joseph's replay to the viral Facebook post

MORE IN KERALA
SHOW MORE