ഇത് ന്യൂജെന്‍ തിരഞ്ഞെടുപ്പ്; പന്ന്യന്‍ രവീന്ദ്രനായി റാപ് മ്യൂസിക് പ്രചാരണം

pannyan-raveendran
SHARE

പന്ന്യന്‍ രവീന്ദ്രനായി റാപ് മ്യൂസിക് പ്രചാരണ ഗാനവുമായി എല്‍.ഡി.എഫ്. ഗാനം  എം.വി.ഗോവിന്ദന്‍ പ്രകാശനം ചെയ്തു. യുവ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് പുതിയ പ്രചാരണ ഗാനം.

തിരഞ്ഞെടുപ്പ് ഭാഗദേയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായക ശക്തിയാണ് യുവ വോട്ടര്‍മാര്‍. കാലത്തിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഇവര്‍ക്ക് പൊന്നരിവാള്‍ അമ്പിളി പോലെയുള്ള പതിഞ്ഞ ഗാനങ്ങള്‍ മാത്രം പോര, അവര്‍ക്കു വേണ്ടിയാണ് പുതിയ തിരഞ്ഞെടുപ്പ് ഗാനങ്ങള്‍.

പുരോഗമന കലാ സാഹിത്യസംഘത്തിന്‍റെ സൃഷ്ടിയാണ് ഗാനങ്ങള്‍. എ.എ.റഹിം എം.പിയുടെ ഭാര്യ അമൃത റഹിം, സി.പി.ഐ നേതാവ് വി.പി.ഉണ്ണികൃഷ്ണന്‍റെ ഭാര്യ ദേവികയടക്കമുള്ളവരാണ് ഗായകര്‍. 

Rap music campaign for Pannyan Ravindran

MORE IN KERALA
SHOW MORE