പെട്ടിക്കട കൊള്ളയടിക്കപ്പെട്ട മല്ലികയ്ക്ക് ബോബി ചെമ്മണ്ണൂരിന്‍റെ സഹായം; ബോച്ചേ ടീയുടെ ഫ്രാഞ്ചൈസി അനുവദിച്ചു

boche-tea
SHARE

ഉപജീവന മാർഗമായ പെട്ടിക്കട കൊള്ളയടിക്കപ്പെട്ട പത്തനംതിട്ട തുമ്പമൺ സ്വദേശി മല്ലികയ്ക്ക് തുണയായി ബോബി ചെമ്മണ്ണൂർ. ബോച്ചേ ടീയുടെ ആദ്യ ഫ്രാഞ്ചൈസി മല്ലികയ്ക്ക് സൗജന്യമായി അനുവദിച്ചു.  കഴിഞ്ഞയാഴ്ചയാണ് തുമ്പമൺ അമ്പലക്കടവിന് സമീപത്തെ മല്ലികയുടെ കട കൊള്ളയടിക്കപ്പെട്ടത്- നാരങ്ങ മിഠായി അടക്കം സകലതും കള്ളൻ കൊണ്ടുപോയിരുന്നു.  ഈ വാർത്തയറിഞ്ഞ ബോബി ചെമ്മണ്ണൂർ ബോച്ചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് വഴി സഹായം ലഭ്യമാക്കുകയായിരുന്നു . നറുക്കെടുപ്പിലൂടെ പ്രതിദിനം  10 ലക്ഷം സമ്മാനം നൽകുന്ന ബോച്ചേ ടിയുടെ ആദ്യ ഫ്രാഞ്ചൈസിയാണ് മല്ലികയ്ക്ക് ലഭിച്ചത്. ആദ്യ സ്റ്റോക്ക് സൗജന്യമായാണ് മല്ലികയ്ക്ക് നൽകിയത്.

Pathanamthitta thumbamon native Mallika get Boche Tea Franchise At Free Cost

MORE IN KERALA
SHOW MORE