ആലത്തൂരിൽ രമ്യ ഹരിദാസ് പാട്ടും പാടി ജയിക്കും: രാ​ഹുൽ മാങ്കൂട്ടത്തിൽ

Untitled design - 1
SHARE

ആലത്തൂരിൽ രണ്ടാമങ്കത്തിനിറങ്ങുന്ന യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് പാട്ടും പാടി ജയിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. രമ്യയ്ക്ക് ഒപ്പമുള്ള ഇലക്ഷൻ പ്രചാരണ ചിത്രവും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.     

കുന്നംകുളം, ചൊവ്വനൂർ, പന്നിത്തടം, എരുമപ്പെട്ടി, ആര്യമ്പടം, വടക്കാഞ്ചേരി, അകമല, ആറ്റൂർ, ചേലകര, തിരുവല്ലമല എന്നിവിടങ്ങളിലായിരുന്നു രമ്യ ഹരിദാസിന്റെ ഇന്നത്തെ തിരഞ്ഞെടുപ്പ് പര്യടനം. ഇന്ത്യാ മുന്നണിക്കായി രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാൻ വോട്ട് നൽകി വിജയിപ്പിക്കണമെന്ന് രമ്യ ഫെയ്സ്ബുക്കിൽ കുറിച്ചു. 

'നിങ്ങളുടെ കൂടെ ഉണ്ടെന്ന യാഥാർഥ്യം തന്നെയാണ് നിങ്ങളെ നേരിൽ കണ്ടപ്പോൾ എന്നിക്ക് നിങ്ങൾ നൽകിയ സ്നേഹം. ഞാനും കൂടെയുണ്ടെന്ന സത്യം തന്നെയാണ് ഞാൻ നിങ്ങൾക്ക് നൽകുന്ന സ്നേഹം. നിങ്ങളുടെ കുടുംബത്തിലെ ഒരംഗമായി കണ്ട് എന്നെ ആശിർവദിക്കണം, അനുഗ്രഹിക്കണം. നിങ്ങളുടെ വിലയേറിയ വോട്ടുകൾ എനിക്ക് കൈ അടയാളത്തിൽ രേഖപെടുത്തണം എന്ന് ഹൃദയത്തോട് ചേർന്ന് അഭ്യർത്ഥിക്കുന്നു.' - രമ്യ ഹരിദാസ് കുറിച്ചു. 

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ മുഖ്യമന്ത്രി പിണറായിക്കെതിരെയും രമ്യ ഹരിദാസ് രം​ഗത്തെത്തി. മോദിയെയും ബിജെപിയെയും വിമർശിക്കുന്നതിന് പകരം ഇന്ത്യ പ്രതീക്ഷയോടെ നോക്കുന്ന രാഹുൽ ​ഗാന്ധിയെ പിണറായി നിരന്തരം അവഹേളിക്കുകയാണെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി. 

Facebook post by Rahul Mamkootathil in support of Ramya Haridas 

MORE IN KERALA
SHOW MORE