'കേരള നാട്ടില്‍ കേരളവര്‍മയ്ക്ക് കേര മരത്തില്‍ കുത്തുക വോട്ട്'; നാല്‍പത് വര്‍ഷം പഴക്കമുള്ള തിരഞ്ഞെടുപ്പ് ഓര്‍മ

1984-election
SHARE

ചുവരെഴുത്തുകള്‍ കാലത്തിന്‍റെ അടയാളപ്പെടുത്തലുകളാണ്. നാല്‍പത് വര്‍ഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ അടയാളപ്പെടുത്തലായി ഒരു ചുവരെഴുത്ത് ഇന്നും തിരുവനന്തപുരം മാറനല്ലൂരില്‍ അവശേഷിക്കുന്നുണ്ട്.  1984ല്‍ ഹിന്ദുമുന്നണിക്ക് വേണ്ടി മത്സരിച്ച കേരള വര്‍മരാജയ്ക്ക് വേണ്ടി എഴുതിയ ചുവരെഴുത്താണ് ഇന്നും തെളിഞ്ഞ് നില്‍ക്കുന്നത്. 

കേരം തിങ്ങും കേരള നാട്ടില്‍ കേരളവര്‍മയ്ക്ക് കേര മരത്തില്‍ കുത്തുക വോട്ട്. ഹിന്ദുവിന്‍റെ വോട്ട് ഹിന്ദുവിന്. 1984ല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ഹിന്ദു മുണന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കേരളവര്‍മ രാജയ്ക്ക് വോട്ട് ചോദിച്ചുള്ള ചുവരെഴത്താണിത്. മാറനെല്ലൂരിലെ പുന്നാവൂരില്‍ ഒരു വീടിന്‍റെ ചുമരിലാണ് ഇതെഴുതിവച്ചിരിക്കുന്നത്. കാലം ഒരുപാട് കഴിഞ്ഞിട്ടും ഒരു കാലത്തെ രാഷ്ട്രീയത്തിന്‍റെ അടയാളപ്പെടുത്തലായി ഇന്നും ഇത് തെളിഞ്ഞ് നില്‍ക്കുന്നു. 

ആ തിരഞ്ഞെടുപ്പില്‍ 1.10 ലക്ഷം വോട്ടാണ് കേരളവര്‍മ നേടിയത്. വിജയിച്ച കോണ്‍ഗ്രസിലെ എ ചാള്‍സ് 2.39 ലക്ഷം വോട്ടും രണ്ടാം സ്ഥാനത്തെത്തിയ നീലലോഹിതദാസ് നാടാര്‍ 1.86 ലക്ഷം വോട്ടും നേടി. മണ്ഡല പുനര്‍നിര്‍ണയത്തില്‍ മാനറനെല്ലൂരില്‍ പിന്നീട് ആറ്റിങ്ങല്‍ മണ്ഡലത്തിന്‍റെ ഭാഗമായി. 

MORE IN KERALA
SHOW MORE