നാദാപുരം കളത്തില്‍ കുടുംബത്തിന് തിരഞ്ഞെടുപ്പ് കുടുംബകാര്യം!: ഇലക്ഷൻ ഡ്യൂട്ടിയിലുള്ളത് 5 പേർ

Untitled design - 1
SHARE

തിരഞ്ഞെടുപ്പ് നമുക്കെല്ലാം ഒരു പൊതുകാര്യമാകുമ്പോള്‍ കോഴിക്കോട് നാദാപുരത്തെ കളത്തില്‍ കുടുംബത്തിന് അതൊരു കുടുംബകാര്യമാണ്. കാരണം കളത്തില്‍ കുടുംബത്തിലെ അഞ്ച് പേരാണ് സജീവമായി തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത്. 

വര്‍ഷങ്ങളായി തിരഞ്ഞെടുപ്പ് ജോലിയുടെ ഭാഗമാവുന്നതിന്‍റെ സന്തോഷം, അതിലേറെ ആവേശം. മുഹമ്മദ് അസ്‌ലമും സഹോദരങ്ങളും സഹോദരിയുടെ മകനുമാണ് ഇത്.  മുഹമ്മദ് അസ്ലം  ഫസ്റ്റ് പോളീങ് ഓഫീസറും സഹോദരങ്ങളായ അഷ്റഫ്, മുഹമ്മദ് റാഫി, ഡോ.ലിയാഖത്ത് അലി എന്നിവര്‍ പ്രിസൈഡിങ് ഓഫീസറുമാണ്. ഇവരുടെ സഹോദരിയുടെ മകന്‍ ശരീഫാകട്ടെ മൈക്രോ ഒബ്‍സര്‍വറാണ്. കോഴിക്കോട്, കണ്ണൂര്, മലപ്പുറം ജില്ലകളിലാണ്  ഇവര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി.  കാണാം വീഡിയോ സ്റ്റോറി. 

Kozhikode Kalathil family Loksabha Election 2024

MORE IN KERALA
SHOW MORE