കൊല്ലത്ത് മലയോര, തീരദേശ വോട്ടുകള്‍ നിര്‍ണായകം: പ്രതീക്ഷയോടെ മുന്നണികൾ...

Untitled design - 1
SHARE

രാഷ്ട്രീയക്കാരനായ എന്‍കെ പ്രേമചന്ദ്രനും താരത്തിളക്കവുമായി എം മുകേഷും ജി കൃഷ്ണകുമാറും മല്‍സരിക്കുന്ന കൊല്ലം മണ്ഡലത്തില്‍ മലയോരതീരദേശ വോട്ടുകള്‍ നിര്‍ണായകം. രാഷ്ട്രീയത്തിനൊപ്പം വികസനത്തിന്റെ നേരവകാശത്തെച്ചൊല്ലിയാണ് അവസാനലാപ്പില്‍ മൂന്നു മുന്നണികളും പോരടിക്കുന്നത്. 

എന്‍കെ പ്രേമചന്ദ്രന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം എതിരാളികള്‍ ഏറെ നാള്‍ മുന്‍പേ ഉയര്‍ത്തിയെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനലാപ്പിലെത്തിയപ്പോഴേക്കും അത് കത്തിത്തീര്‍ന്നു. പ്രേമചന്ദ്രന്റെ പാര്‍ലമെന്റിലെ മികച്ച ഇടപെടലുകളും വികസനപദ്ധതികളും ചര്‍ച്ചയാക്കിയാണ് യുഡിഎഫ് കളംപിടിച്ചത്. 

 പ്രേമചന്ദ്രനെ വീഴ്ത്താന്‍ എല്‍ഡിഎഫ് കളത്തിലിറങ്ങിയ എം മുകേഷ്,  എംഎല്‍എയായി ആയിരത്തി എഴുനൂറു കോടി രൂപയുടെ വികസനപദ്ധതികള്‍ നടപ്പാക്കിയെന്ന് പറഞ്ഞാണ് വോട്ടുതേടുന്നത്. അടിയൊഴുക്കുണ്ടാകുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും കണക്കുകൂട്ടുന്നു. ദേശീയപാത, റെയില്‍വേ സ്റ്റേഷന്‍‌ വികസനമൊക്കെ കേന്ദ്രപദ്ധതികളാണ്. അവസാനലാപ്പില്‍ കുടുംബത്തെയും ഒപ്പം കൂട്ടി വോട്ടുപിടിക്കുകയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി ജി. കൃഷ്ണകുമാര്‍. 

2019 ല്‍ എന്‍കെ പ്രമേചന്ദ്രന് ഒരുലക്ഷത്തി നാല്‍പത്തിയെണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയെങ്കില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച ഒരുലക്ഷം വോട്ടിന്റെ ലീഡിലാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. സ്ഥാനാര്‍ത്ഥിയെ അല്‍പം വൈകി കളത്തിലിറക്കിയെങ്കിലും ബിജെപി പിടിക്കുന്ന വോട്ടും നിര്‍ണായകമാണ്.

Kollam Lok Sabha constituency Competition between LDF and UDF


Community-verified icon


Community-verified icon

MORE IN KERALA
SHOW MORE