കഴിഞ്ഞവര്‍ഷം അടിച്ചത് 80 ലക്ഷം, ഇത്തവണ ഒരു കോടി; വാഴൂരിലെ ഇരട്ടഭാഗ്യശാലി

lotterylucky
SHARE

രണ്ടുവർഷത്തിനിടെ രണ്ടാമതും കേരള ലോട്ടറിയുടെ ഒന്നാംസമ്മാനം നേടി ഇരട്ട ഭാഗ്യശാലിയായി വാഴൂർ സ്വദേശി... കഴിഞ്ഞദിവസം നടന്ന നറുക്കെടുപ്പിൽ ഒരു കോടി രൂപ ഒന്നാം സമ്മാനം നേടിയ തോമസ് ജോസഫിന് കഴിഞ്ഞവർഷത്തെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയും കിട്ടിയിരുന്നു 

ചെങ്കൽ മുത്തിയാപാറയിൽ തോമസ് ജോസഫ്. ഇതാണ് വാഴും സ്വദേശിയായ ആ  ഇരട്ട ഭാഗ്യശാലി..ബുധനാഴ്ചത്തെ ഫിഫ്റ്റി ഫിഫ്റ്റി 92 നറുക്കെടുപ്പിലൂടെ ലക്ഷാധിപതിയായിരുന്ന തോമസ് ജോസഫ് കോടീശ്വരനായി. 2023 ഓഗസ്റ്റിൽ കാരുണ്യ ലോട്ടറി നറുക്കെടുപ്പിൽ 80 ലക്ഷം രൂപയുടെ ഒന്നാംസമ്മാനം നേടിയതിന് പിന്നാലെയാണ് ഇരട്ടിമധുരമായി അടുത്ത സമ്മാനവും..രണ്ടു ടിക്കറ്റും എടുത്തതാകട്ടെ ഒരേ കടയിൽ നിന്നും 

പൊൻകുന്നം മാർസ് ലോട്ടറി ഏജൻസിയിൽ  ഫോൺ ചെയ്ത് പറഞ്ഞ് കടയിൽ എടുത്തുവെച്ച ടിക്കറ്റിനാണ് സമ്മാനം. ഫലം വന്നതിന് ശേഷം കടയിലെത്തി തോമസ് ജോസഫ് സമ്മാനാർഹമായ ടിക്കറ്റ് കൈപ്പറ്റി. മുൻപ് ഗൾഫിൽ ജോലിയായിരുന്ന തോമസ് ഇപ്പോൾ നാട്ടിൽ കൃഷിയുമായി കഴിയുകയാണ്. വിദേശത്തു നിന്നും തിരിച്ചെത്തിയ തോമസ് നേരംമ്പോക്കിന് ആരംഭിച്ചതാണ് ലോട്ടറി എടുപ്പ് .ചെറിയ തുകകൾ അടിച്ചതോടെ ഇതു തുടർന്നു.കഴിഞ്ഞ തവണ ലോട്ടറി അടിച്ച് ലഭിച്ച തുക ബാങ്കിൽ നികഷേപിച്ചിരിക്കുകയാണ് തോമസ്..ഇത്തവണയും ഭാഗ്യം കടാക്ഷിച്ചതോടെ വീട്ടിലേക്കുള്ള വഴി നന്നാക്കുവാനും നല്ലൊരു ബിസിനസ് ആരംഭിക്കുവാനുമുള്ള ആലോചനയിലാണ് തോമസ് 

Thomas joseph karunya lottery win story

MORE IN KERALA
SHOW MORE