ജപ്തിക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവം; സാമ്പത്തിക ഇടപാടുകളില്ലെന്ന് സ്വകാര്യ ബാങ്ക്

SHARE
bank-fire

ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടികൾക്കിടെ വീട്ടമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ വീട്ടമ്മയുമായി സാമ്പത്തിക ഇടപാടുകളില്ലെന്ന് സ്വകാര്യ ബാങ്ക്. ആശാരിക്കണ്ടം സ്വദേശി ഷീബയാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. വായ്പ കുടിശിക ഉണ്ടായതിനെ തുടർന്ന് ഷീബയും കുടുംബവും താമസിക്കുന്ന സ്ഥലത്തിന്റെയും പുരയിടത്തിന്റെയും ജപ്തിനടപടികൾ 2018 ൽ ആരംഭിച്ചതാണെന്നും സ്വകാര്യ ബാങ്കിന്റെ വിശദീകരണം 

ജപ്തി നടപടികൾക്കിടെ ആശാരിങ്കണ്ടം സ്വദേശി ദീലിപിന്റെ ഭാര്യ ഷീബ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ പ്രതിഷേധം കനത്തതോടെയാണ് വിശദീകരണവുമായി സ്വകാര്യ ബാങ്ക് രംഗത്തെത്തിയത്. ബാങ്കിൽ വായ്പ ഈട് നൽകിയ ആധാരപ്രകാരം വസ്തു മറ്റൊരാളുടെ പേരിലാണ്. ഷീബയ്ക്ക് ബാങ്കുമായി പണ ഇടപാടുകളില്ല. 2015 സെപ്റ്റംബറിൽ വസ്തുവിൻമേൽ എടുത്ത ലോൺ തിരിച്ചടയ്ക്കതായതോടെ 2018 ജൂണിൽ ബാങ്ക് നിയമനടപടികൾ തുടങ്ങി. 2023 ൽ ജപ്തി നടപടികളുമായി മുന്നോട്ടു പോകാൻ കോടതി അഡ്വക്കേറ്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നു. കമ്മീഷണറുടെ നേതൃത്വത്തിൽ ജപ്തി നടപടികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു വീട്ടമ്മ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് വീട്ടമ്മ മരിച്ചത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സ്വകാര്യ ബാങ്കിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. മരിച്ച ഷീബയുടെ മൃതദേഹം പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും

Idukki house wife death case follow up

MORE IN KERALA
SHOW MORE