ഹോസ്റ്റലുകളുടെ നടത്തിപ്പിന് പ്രത്യേക മേല്‍നോട്ടം; അഞ്ചംഗ സമിതി രൂപീകരിക്കാന്‍ ഉത്തരവ്

university
SHARE

കോളജ് , സര്‍വകലാശാല ഹോസ്റ്റലുകളുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കാന്‍ അഞ്ച് അംഗസമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഹോസ്റ്റലുകളിലും കോളജിലും കവാടങ്ങളിലും  പൊതു ഇടങ്ങളിലും സിസിടിവി സ്ഥാപിക്കണം. കോളജ് യൂണിയൻ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നതിന് പ്രിന്‍സിപ്പല്‍ അധ്യക്ഷനായ സമിതി രൂപീകരിക്കാനും ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്  നിര്‍ദേശിക്കുന്നു.  

കുസാറ്റ് ടെക്ഫെസ്റ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ക്യാംപസുകളിലെ അച്ചടക്കം ഉറപ്പക്കാനും  പരിപാടികൾക്ക്  നിയന്ത്രണം കൊണ്ടുവരാനുമായി  നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് എന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഈമാസം 9 ന് പുറപ്പെടുവിച്ച ഉത്തരവ് പറയുന്നത്.പക്ഷെ വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍റെ മരണത്തിലേക്ക് നയിച്ചസംഭവങ്ങളും ഈ ഉത്തരവിന് അടിസ്ഥാനമായിട്ടുണ്ടെന്ന് വ്യക്തമാണ്. .പുരുഷ,വനിതാ ഹോസ്റ്റലുകളുടെ മേൽനോട്ടത്തിനു പ്രിൻസിപ്പൽ അധ്യക്ഷനും വാർഡൻ കൺവീനറുമായി  പ്രത്യേക സമിതികൾ രൂപീകരിക്കണം.വിദ്യാർഥികൾ ആയുധങ്ങൾ സൂക്ഷിക്കുന്നുവെന്നും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നുവെന്നും പരാതി ഉയര്‍ന്നാല്‍ കര്‍ശന  നടപടി എടുക്കണം. കോളജ് കവാടങ്ങളിലും  പൊതു ഇടങ്ങളിലും സിസിടി സ്ഥാപിക്കണം. മതിയായ കാരണം ഉണ്ടെങ്കിൽ മാത്രമേ പുറത്തു നിന്നുള്ളവരെ ക്യാംപസിൽ കയറ്റാവൂ. ഇവർ ക്ലാസ് മുറിയിലോ ഹോസ്റ്റൽ മുറിയിലോ  കയറാൻ പാടില്ല. മധ്യവേനൽ അവധിക്ക്  യൂണിയൻ ഓഫിസിന്റെ താക്കോൽ പ്രിൻസിപ്പൽ സൂക്ഷിക്കണം. യൂണിയൻ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നതിനു പ്രിൻസിപ്പൽ അധ്യക്ഷനും സ്റ്റാഫ് അഡ്വൈസർ കൺവീനറും വകുപ്പു മേധാവികൾ,അച്ചടക്കസമിതി അംഗങ്ങൾ എന്നിവർ അംഗങ്ങളും ആയ സമിതി രൂപീകരിക്കണം. സ്ഥാപനമേധാവിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു പരിപാടിയും സംഘടിപ്പിക്കാന്‍പാടില്ല. പരിപാടിയുടെ വിവരങ്ങൾ,ഫണ്ട്, പങ്കെടുക്കുന്നവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങൾ 5 പ്രവൃത്തി ദിവസം മുൻപ് പ്രിന്‍സിപ്പലിനെ രേഖാമൂലം അറിയിക്കണം. ദുരന്തനിവാരണ സമിതിയുടെ നിര്‍ദേശപ്രകാരമുള്ള എല്ലാമാനദണ്ഡങ്ങളും പാലിച്ചെ ക്യാംപസുകളില്‍പരിപാടികള്‍ നടത്താനവൂ എന്നും ഉത്തരവ് പറയുന്നു.

Government orders formation of five-member committee for management of university hostels

MORE IN KERALA
SHOW MORE