നിത്യഹരിത നായകന്‍റെ നാട്ടില്‍ ആര് നായനാകും?; നാട്ടിലെ ‘നായികമാര്‍’ തീരുമാനിക്കും രാഷ്ട്രീയം ‌

attingalsquad
SHARE

എംപിയും എംഎല്‍എയും കേന്ദ്രമന്ത്രിയും ഏറ്റുമുട്ടുന്ന അപൂര്‍വതയാണ് ആറ്റിങ്ങലില്‍. തീപാറും ത്രികോണപ്പോരില്‍ എണ്ണത്തില്‍ ഒരു ലക്ഷത്തോളം ഭൂരിപക്ഷമുളള സ്ത്രീ വോട്ടര്‍മാരുടെ ചായ്‍‌വ് എങ്ങോട്ടാണെന്നറിയാന്‍  ശ്രമിക്കുകയാണ് മനോരമ ന്യൂസ്. വികസന നേട്ടങ്ങളും ഭരണവിരുദ്ധ വികാരവും തുടങ്ങി സിദ്ധാര്‍ഥന്‍റെ മരണംവരെയുളള മൂര്‍ച്ചയേറിയ രാഷ്ട്രീയം പറയുകയാണ് സ്ത്രീകള്‍. 

നിത്യഹരിത നായകന്‍റെ നാട്ടില്‍ ആര് നായനാകും ഇക്കുറി ? വോട്ടര്‍മാരിലെ ഭൂരിപക്ഷമായ ഏഴര ലക്ഷത്തോളം വരുന്ന ഈ നാട്ടിലെ നായികമാര്‍  തീരുമാനിക്കും. അവരുടെ മനസു തേടിയാണ് നമ്മുടെ യാത്ര.

കയര്‍ സംഘത്തില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങിയപ്പോള്‍ രണ്ടാമൂഴം തേടുന്ന അടൂര്‍ പ്രകാശിന്റെ പ്രചരണ വാഹനം മുമ്പില്‍. എല്ലാം ജോയ്ഫുളാക്കാന്‍  ഇറങ്ങിയ ഇടതു സ്ഥാനാര്‍ഥിയേയും കടന്ന് തീരത്ത് ജീവിതം തിരയുന്നവരിലേയ്ക്ക്. കണ്ണീരുണങ്ങാത്ത മരണപ്പൊഴിയും ചൂടേറിയ ചര്‍ച്ച . ഈ മേഖലകളില്‍ കൂടുതല്‍  ശ്രദ്ധയൂന്നിയാണ് വി മുരളീധരന്‍റെ നീക്കങ്ങള്‍. കേരളത്തിന്‍റെ  മുഴുവന്‍ ഉളളുലച്ചൊരു കുഴിമാടമുണ്ട് ഇവിടെ വെറ്ററിനറി. വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍റെ.

Where is the inclination of women voters in Atingal?

MORE IN KERALA
SHOW MORE