കുട്ടനാട്ടിലെ പെണ്‍മനസ്സിലെന്ത്?; വനിതാവോട്ടര്‍മാരുടെ രാഷ്ട്രീയചിന്തകള്‍

mavelikarawomen
SHARE

പശ്ചിമഘട്ടത്തിന്‍റെ താഴ്വാരം മുതൽ കുട്ടനാട് വരെ പരന്ന് കിടക്കുന്ന മാവേലിക്കരയുടെ ഭൂപ്രകൃതി പോലെ വൈവിധ്യം നിറഞ്ഞതാണ് ജനമനസ്സ്. പ്രായവും പരിചതത്വവും പോരടിക്കുമ്പോൾ മണ്ഡലത്തിലെ പകുതിയിലധികം വരുന്ന സ്ത്രീ വോട്ടർമാരുടെ വോട്ടുകളാകും നിർണായകമാകുക. ഒരു വനിതാ സ്ഥാനാർഥി പോലുമില്ലാത്ത മണ്ഡലത്തിലെ സ്ത്രീ മനസ്സുകളിലേക്ക്.

സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ ഏറെ മുന്നിൽ നിൽക്കുന്ന പത്തനാപുരത്ത് നിന്നാണ് മണ്ഡലത്തിന്‍റെ തുടക്കം. റബ്ബറും കശുവണ്ടിയും മരച്ചീനിയും ഒരുപോലെ വിളയുന്ന ഇവിടെ തൊഴിലാളികളിൽ ഭൂരിഭാഗവും സ്ത്രീകളാണ്.

പകലന്തിയോളം പണിയെടുക്കുന്ന തൊഴിലാളികൾ. വരുമാനം ചെറുതെങ്കിലും സ്വയംപര്യാപ്തരായ സ്ത്രീകൾ. സ്ഥാനാർഥി പട്ടികയിലില്ലെങ്കിലും പ്രചാരണരംഗത്ത് സ്ത്രീകൾ സജീവസാന്നിദ്ധ്യമാണ്. കന്നിവോട്ട് ചെയ്യുന്ന വനിതാവോട്ടർമാർക്കും ചിലത് പറയാനുണ്ട്. കൈക്കോട്ട് പിടിച്ച് തഴമ്പിച്ച കൈകളിൽ മഷി പുരളുമ്പോൾ കുട്ടനാടിന്‍റെ സ്ത്രീ മനസ്സിൽ എന്താണ്?

മാവേലിക്കരയുടെ ചരിത്രത്തിൽ ഒരേയൊരു വനിതാ എംപിയെ ഉണ്ടായിട്ടുള്ളൂ. സിപിഎമ്മിന്‍റെ പുതുമുഖ സ്ഥാനാർത്ഥിയായിരുന്ന സി.എസ് സുജാത കോൺഗ്രസിന്‍റെ തലമുതിർന്ന നേതാവും സിറ്റിങ് എംപിയുമായിരുന്ന രമേശ് ചെന്നിത്തലയെ തറപറ്റിച്ച് വിജയക്കൊടി പാറിച്ചത് 2004ലാണ്.

പോര് കടുക്കുമ്പോൾ നിർണായകമാകുന്നത് സ്ത്രീകളുടെ വോട്ടാണ്. എന്നിട്ടും സ്ത്രീകളെ അരികുവൽക്കരിക്കുന്നതെന്തിനാണ്? എത്ര നാളിത് തുടരും? യുവ വനിതാ സ്ഥാനാർഥി വിപ്ലവം ഉണ്ടാക്കിയ മാവേലിക്കരയിലെങ്കിലും മാറ്റമുണ്ടാകുമോ? ഉത്തരമില്ലാതെ ചോദ്യങ്ങൾ.

Political thoughts of women voters in Kuttanad

MORE IN KERALA
SHOW MORE