13 വര്‍ഷത്തിന് ശേഷം വീണ്ടും അതിരാത്രം; നാളെ തുടക്കം

athirathram
SHARE

മദ്ധ്യതിരുവിതാംകൂറിലെ ആദ്യ അതിരാത്രത്തിന്  നാളെ തുടക്കമാകും. പത്തനംതിട്ട കോന്നി ഇളകൊള്ളൂര്‍ മഹാദേവക്ഷേത്രത്തില്‍ മെയ് ഒന്നുവരെയാണ് അതിരാത്രം. കേരളത്തില്‍ 13 വര്‍ഷത്തിന് ശേഷമാണ് വീണ്ടും അതിരാത്രം നടക്കുന്നത്.

അതിരാത്രത്തിനുള്ള രാപ്പകല്‍ ഒരുക്കത്തിലാണ് കോന്നിദേശം. മുന്‍പ് സോമയാഗം നടന്ന സ്ഥലത്താണ് അതിരാത്രവും നടക്കുന്നത്. നാളെ വൈകിട്ട് മൂന്നുമണിക്ക് യജ്ഞ കുണ്ഡത്തിലേക്കു അന്ഗ്നി പകർന്നു പ്രാതരഗ്നിഹോത്രം നടക്കും. ഡോക്ടർ ഗണേഷ് ജോഗ്ലേക്കർ ആണ് പ്രധാന ആചാര്യൻ. 41 വൈദികരാണ് പതിനൊന്നു ദിവസം നീളുന്ന അതിരാത്രത്തിൽ പങ്കെടുക്കുന്നത്

ദിവസം പതിനയ്യായിരത്തോളം പേര്‍ എത്തുമെന്നാണ് പ്രതീക്ഷ. വഴിപാടുകള്‍ക്കും പ്രത്യേക പൂജകള്‍ക്കുമുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ട്. കോന്നി ആസ്ഥാനമായ സംഹിത ഫൗണ്ടേഷനാണ് അതിരാത്രത്തിന്‍റെ സംഘാടകര്‍. അതിരാത്രത്തിനുള്ള ധ്വജം എത്തിയത്  ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍നിന്നാണ് . 1975ല്‍ മൂന്ന് വിദേശ സര്‍വകലാശാലകള്‍ മുന്‍കയ്യെടുത്താണ് തൃശൂര്‍ പാഞ്ഞാളില്‍ അതിരാത്രം നടത്തിയത്. അതിനു ശേഷം 2011ലാണ് പാഞ്ഞാളില്‍‌ അതിരാത്രം സംഘടിപ്പിച്ചത്.

Pathanamthitta athirathram starts tomorrow

MORE IN KERALA
SHOW MORE