'പൂരത്തിന് രാത്രി പൊലീസിനെ ഇടപെടുത്തിയത് എന്തിന്?'

pooram
SHARE

സിറ്റി പൊലീസ് കമ്മിഷണറും ദേശക്കാരും തമ്മിലുള്ള തർക്കത്തെ തുടർന്ന് തൃശൂർ പൂരം വെടിക്കെട്ട് വൈകിയതില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കൾ. വർണങ്ങൾക്ക് പ്രാധാന്യം നൽകി പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് രാവിലെയാണ് നടന്നത്. എൽഡിഎഫ്– ബി.ജെ.പി. ഗൂഢാലോചനയുടെ ഭാഗമായാണ് പോലീസിനെ ഇടപെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ദേവസ്വങ്ങൾ പക്വതയോടെ പെരുമാറിയെന്നും പരാതികൾ ഗൗരവത്തോടെ പരിശോധിക്കുമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു  

തൃശ്ശൂർ പൂരത്തിന് പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് നടന്നത് രാവിലെയാണ്. വർണ്ണങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള വെടിക്കെട്ടിന് പകരം ശബ്ദം മാത്രമാണ് ആസ്വാദകർക്ക് മുന്നിലെത്തിയത്. വെടിക്കെട്ടിന്റെ പുക അടങ്ങും മുൻപേ ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി.പൂരത്തിന് രാത്രി പൊലീസിനെ ഇടപെടുത്തിയത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു.

പൂരം തകർക്കാൻ സർക്കാർ ശ്രമിക്കുന്നു എന്നായിരുന്നു ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ആരോപണം.  പൊലീസിന്റെ ഇടപെടൽ സംബന്ധിച്ച് ദേവസ്വങ്ങളുടെ പരാതി ഗൗരവത്തോടെ പരിശോധിക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.  തിരുവമ്പാടി ഭഗവതിയുടെ രാത്രി എഴുന്നള്ളിപ്പ് തീരുംമുന്‍പെ ആളുകളെ പൂര പറമ്പിൽ നിന്ന് മാറ്റിയതും, വെടിക്കെട്ട് കമ്മിറ്റിക്കാരുടെ എണ്ണം  കമ്മിഷണർ അങ്കിത് അശോക് നിയന്ത്രിച്ചതുമാണ് തര്‍ക്കത്തിലെത്തിയത് . 

Leaders with accusations and counter accusations for the delay in pooram fireworks

MORE IN KERALA
SHOW MORE