അത്യാഹിത വിഭാഗത്തിലെ എക്സറേയെടുക്കല്‍ കൊടും പരീക്ഷണം; യന്ത്രം കേടായിട്ട് ഒരാഴ്ച

xray
SHARE

കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ എക്‌സ്‌റേ യന്ത്രം കേടായിട്ട് ഒരാഴ്ച. തകരാര്‍ പരിഹരിക്കാന്‍ യാതൊരു ശ്രമവും ഉണ്ടാകുന്നില്ല.  റേഡിയോളജി വിഭാഗത്തിലെ എക്‌സ്റേ യൂണിറ്റിനെയാണ് നൂറുകണക്കിന് രോഗികള്‍ ദിനംപ്രതി ആശ്രയിക്കുന്നത്.  

ഫുട്ബോള്‍ സെലക്ഷന്‍ ക്യാംപിനിടെ പരുക്കേറ്റാണ് ആലപ്പുഴ സ്വദേശി അമല്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്ക്കെത്തിയത്. എക്‌സ്റേയെടുക്കാന്‍ പറഞ്ഞതോടെ അമലും കുടുംബവും കുടുങ്ങി. അത്യാഹിതവിഭാഗത്തിലെ രോഗികള്‍ക്ക് എക്‌സ്റേയെടുക്കല്‍ ഒരു ബാലികേറാമലയാണ്. ഒന്നാം നിലയിലൂടെ കയറി ആകാശപാത വഴി റേഡിയോളജി വിഭാഗത്തിലെത്തി വേണം എക്‌സ്റേയെടുക്കാന്‍. എന്നാല്‍  അധികൃതരാകട്ടെ ഇതൊന്നും അറിയാത്ത മട്ടിലാണ്. 

ഗുണനിലാവാരമില്ലാത്ത യന്ത്രമാണ് സ്ഥാപിച്ചതെന്ന് തുടക്കത്തിലെ ആരോപണമുണ്ടായിരുന്നു. പീന്നീട് കൊണ്ടുവന്ന രണ്ടാമത്തെ എക്‌സ്റെ യൂണിറ്റ് മാസങ്ങളായിട്ടും സ്ഥാപിച്ചിട്ടില്ല. അത്യാഹിത വിഭാഗത്തില്‍ എച്ച്എല്‍എല്‍ ഇന്‍ഫ്രാടെക് സര്‍വീസസ് ലിമിറ്റഡാണ് യന്ത്രം സ്ഥാപിച്ചത്. യന്ത്രം കേടായാല്‍ കമ്പനിയില്‍ നിന്നുള്ള വിദഗ്‌ധര്‍ എത്തിവേണം അറ്റകുറ്റപണി നടത്താന്‍. എക്‌സ്‌റേ യന്ത്രം മാറ്റിതരണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 

It has been a week since the X-ray machine in Kozhikode Medical College's emergency department broke down

MORE IN KERALA
SHOW MORE