ആശുപത്രിയില്‍ നവജാതശിശുവിന്‍റെ മരണം: ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

childeath
SHARE

കോഴിക്കോട് താമരശേരിയില്‍ നവജാതശിശുവിന്‍റെ മരണത്തില്‍ ആരോഗ്യവകുപ്പ്  അന്വേഷണം തുടങ്ങി. അഡീഷണല്‍ ഡിഎംഒയുടെ നേതൃത്വത്തില്‍  പരാതിക്കാരിയുടെയും  ആശുപത്രി ജീവനക്കാരുടെയും മൊഴിയെടുത്തു. താമരശേരി താലൂക്ക് ആശുപത്രി ജീവനക്കാരുടെ വീഴ്ചയാണ് കുഞ്ഞിന്‍റെ മരണത്തിലേക്ക് നയിച്ചതെന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. 

അഡീഷണല്‍ ഡി.എം.ഒ ഡോ.ടി.മോഹന്‍ദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കാനായി ആശുപത്രിയില്‍ എത്തിയത്. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‍സുമാരുടെ മൊഴി രേഖപ്പെടുത്തി. അന്നത്തെ ആശുപത്രി സൂപ്രണ്ടും ഗൈനക്കോളജിസ്റ്റും സ്ഥലം മാറി പോയതിനാല്‍ ഇവരുടെ മൊഴി പിന്നീട് രേഖപ്പെടുത്തും. ബിന്ദുവിന്‍റെ ചികിത്സാരേഖകളും സംഘം പരിശോധിച്ചു

കുഞ്ഞ് ചികിത്സ തേടിയ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. ഇതിനുശേഷമാവും അന്വേഷണ റിപ്പോര്‍ട്ട് ഡി.എം.ഒയ്ക്ക് കൈമാറുക. റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം തുടര്‍നടപടികളിലേക്ക് കടക്കൂമെന്ന് ഡി.എം.ഒ ഡോ.രാജേന്ദ്രന്‍ വ്യക്തമാക്കി. നാലുമാസം മെഡിക്കല്‍ കോളജ് വെന്‍റിലേറ്ററിലായിരുന്ന പെണ്‍കുഞ്ഞ് 15 ന് ആണ് മരിച്ചത്.

Death of newborn in hospital: Health department has started investigation

MORE IN KERALA
SHOW MORE