എന്‍കെ പ്രേമചന്ദ്രന്‍റെ ചിഹ്നം വോട്ടിങ് യന്ത്രത്തില്‍ തെളിച്ചമില്ലാതെ പതിപ്പിച്ചെന്ന് പരാതി

premachandran
SHARE

കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എന്‍കെ പ്രേമചന്ദ്രന്‍റെ ചിഹ്നം വോട്ടിങ് യന്ത്രത്തില്‍ തെളിച്ചമില്ലാതെ പതിപ്പിച്ചെന്ന് യുഡിഎഫിന്‍റെ പരാതി. ചില ഉദ്യോഗസ്ഥര്‍ വോട്ട് കുറയ്ക്കാന്‍ ബോധപൂര്‍വമായി പ്രവര്‍ത്തിച്ചെന്നാണ് യുഡിഎഫിന്‍റെ ആരോപണം. സാങ്കേതിക പ്രശ്നം പരിഹരിച്ച് ബാലറ്റ് സെറ്റിങ് നാളെ വീണ്ടും നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

സെന്‍റ് അലോഷ്യസ് സ്കൂളില്‍ വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും ക്രമീകരിക്കുന്ന നടപടിക്രമങ്ങള്‍ തുടരുന്നതിനിടെയാണ് യുഡിഎഫ് പ്രതിനിധികള്‍ക്ക് ചിഹ്നത്തിലെ തെളിച്ചക്കുറവ് ശ്രദ്ധയില്‍പ്പെട്ടത്. എന്‍കെ പ്രേമചന്ദ്രന്റെ ചിഹ്നമായ മണ്‍വെട്ടിയും മണ്‍കോരിയും മറ്റ് സ്ഥാനാര്‍ഥികളുടെ ചിഹ്നത്തേക്കാള്‍ തെളിച്ചക്കുറവിലാണ് കാണപ്പെട്ടതെന്നാണ് പരാതി. തിരഞ്ഞെടുപ്പ് നീരീക്ഷകനെ വിവരം അറിയിച്ച് യുഡിഎഫ് പ്രതിഷേധിച്ചു. പരാതിയെ തുടര്‍ന്ന് കലക്ടര്‍ ചര്‍ച്ച നടത്തി. പ്രിന്‍റിങ് ചുമതലയുളള അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസര്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ പ്രസ് സന്ദര്‍ശിച്ച് പ്രശ്നം പരിഹരിക്കുമെന്നാണ് ഉറപ്പ് ലഭിച്ചതെന്ന് യുഡിഎഫ് പ്രതിനിധികള്‍ പറഞ്ഞു. പ്രേമചന്ദ്രന് വോട്ട് കുറയ്ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നതായാണ് യുഡിഎഫ് ആരോപണം.

        

വോട്ടിങ് യന്ത്രങ്ങളുടെ കമ്മിഷനിങ് 21 ന് വീണ്ടും നടത്തുമെന്ന് കലക്ടര്‍ അറിയിച്ചു. സാങ്കേതിക പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് വിശദീകരണം.

Complaint that NK Premachandran's symbol was printed on the voting machine without clear

MORE IN KERALA
SHOW MORE