മാസ് എന്‍ട്രിയുമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ; കാണാന്‍ കാത്ത് ആയിരങ്ങള്‍

pooram-ramachandran
SHARE

പൂരനഗരിയിലേക്ക് ഇക്കുറിയും മാസായി തന്നെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തിയത്. നെയ്തിലക്കാവിലമ്മയുടെ തിടമ്പേറ്റിയ രാമചന്ദ്രനെ കാണാൻ ആയിരങ്ങളാണ് തെരുവോരങ്ങളിൽ കാത്തു നിന്നത്.

ആന കേരളത്തിൻ്റെ ഏകഛത്രാധിപതിയെ പേരിനൊത്ത പ്രൗഢിയോടെയാണ് പൂരനഗരി എതിരറ്റേത്. നാട്ടിടവഴികളിലും, നഗരവീഥികളിലും നെയ്തിലക്കാവിലമ്മയെയും രാമചന്ദ്രനെയും ആയിരങ്ങൾ കാത്തുനിന്നു. ഓരോ കവലയിലും, നിറഞ്ഞ ജനം രാമൻ്റെ പേര് ചൊല്ലി വിളിച്ചു.

നൈതിലക്കാവിലമ്മയുടെ തിടമ്പേറ്റാൻ രാമചന്ദ്രൻ എത്തിയപ്പോൾ മുതൽ ക്ഷേത്ര പരിസരം ജനനിബിഢമായിരുന്നു. ആറാട്ടും അനുബന്ധ ചടങ്ങുകളും കഴിഞ്ഞ് രാമചന്ദ്രന്റെ ശിരസിലേറി ഭഗവതി പുറത്തേക്ക്. ആർപ്പുവിളികളും പുഷ്പവൃഷ്ടിയുമായി തട്ടകക്കാർ .

ആളുകളെ വടംകെട്ടി നിയന്ത്രിച്ചാണ് നൈതലക്കാവിൽ നിന്നും പൂരനഗരിയിലിലേക്കുള്ള എഴുന്നള്ളത്ത്. 50ഓളം പൊലീസുകാരായിരുന്നു ആളുകളെ നിയന്ത്രിക്കാൻ ഉണ്ടായിരുന്നത്.

Thrissur pooram thechikottukavu ramachandran

MORE IN KERALA
SHOW MORE