കാഴ്ചയുടെ കണിയൊരുക്കി വടക്കുംനാഥ സന്നിധിയിലേക്ക് ഘടകക്ഷേത്രങ്ങളുടെ എഴുന്നള്ളിപ്പ്

കാഴ്ചയുടെ കണിയൊരുക്കിയായിരുന്നു വടക്കുംനാഥ സന്നിധിയിലേക്കുളള ഘടകക്ഷേത്രങ്ങളുടെ എഴുന്നള്ളിപ്പ്. കൊട്ടിക്കയറിയ ഘടകപൂരങ്ങളിൽ പുരുഷാരം വരാനിരിക്കുന്ന ഇലഞ്ഞിത്തറമേളത്തിന്‍റെയും കുടമാറ്റത്തിന്‍റെയും മനക്കോട്ട കെട്ടി. നേരവും കാലവും കാത്ത് മേള ഗോപുരം തീർത്ത് ആദ്യം  കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലേക്ക് എഴുന്നള്ളി.  ദേവഗുരു ബ്രഹസ്പതിയെന്നു കരുതുന്ന കണിമംഗലം ശാസ്താവിന് പ്രത്യേക പരിഗണനയാണ് പൂരത്തിന്. തെക്കേ ഗോപുരനട കടന്ന് വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളുന്ന ഒരേയൊരു പൂരവും കണിമംഗലം ശാസ്താവിന്‍റേത് തന്നെ. തെക്കേ ഗോപുരനടയെ മേളത്തിലാറാടിച്ചാണ് ശാസ്താവ് കടന്നുപോയത്

പിന്നെ  ശ്രീമൂലസ്ഥാനത്തായിരുന്നു മേള ഗോപുരങ്ങളുയർന്നത്.   കാത്തിരുന്നരുടെ കണ്ണും കാതുo കുളിർപ്പിച്ചത്തെിയ ചെമ്പൂക്കാവ് ഭഗവതിയായിരുന്നു ശ്രീമൂലസ്ഥാനത്തെ ആദ്യം കൊട്ടിക്കയറിയത്. കാരമുക്ക് ലാലൂർ, ചൂരക്കോട്ട് കാവ് അയ്യന്തോള്‍ ഭഗവതിമാർ പിന്നാലെ മേളം കൊഴുപ്പിച്ച് കടന്നുപോയി. തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ ചുമലിലേറിയാണ് ഇക്കുറിയും നെയ്തലക്കാവ് ഭഗവതിയെത്തിയത്. ശ്രീമൂലസ്ഥാനത്തെ ജനസമുദ്രം കാത്തു നിന്ന് ആ കാഴ്ച കണ്ടു. തുടർന്ന് ' നെഞ്ചു നിറച്ച് മഠത്തില്‍ വരവ് പഞ്ചവാദ്യം. 

Thrissur Pooram; Ghadakapoorams enter to vadakumnadan

Enter AMP Embedded Script