പൂക്കോട്ടൂര്‍ ഹജ് ക്യാംപിന് നാളെ തുടക്കം; എല്ലാ ഹാജിമാര്‍ക്കും പങ്കെടുക്കാം

hajjpookottor
SHARE

പതിനായിരത്തില്‍ അധികം പേര്‍ പങ്കെടുക്കുന്ന പൂക്കോട്ടൂര്‍ ഹജ് ക്യാംപിന് നാളെ മലപ്പുറം പൂക്കോട്ടൂരില്‍ തുടക്കമാവും. സംസ്ഥാന ഹജ് കമ്മിറ്റി മുഖേനയും സ്വകാര്യ ഗ്രൂപ്പുകളിലുമായി പോകുന്ന മുഴുവന്‍ ഹാജിമാര്‍ക്കും ക്യാംപില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.    

ഹജ് കര്‍മത്തിനായി പുറപ്പെടുന്ന ഒരു ഹാജി വീട്ടില്‍ നിന്നിറങ്ങുന്നതു മുതല്‍ തിരിച്ചെത്തുന്നത് വരേയുളള ഒാരോ കര്‍മവും വിശദീകരിക്കുന്നതാണ് രണ്ടു ദിവസത്തെ ഹജ് ക്യാംപ്. കഅബയുടെ മാതൃകയും ഡിജിറ്റല്‍ സംവിധാനവും ഉപയോഗപ്പെടുത്തിയാണ് ഒാരോ ഘട്ടവും വിവരിച്ചു നല്‍കുന്നത്. 

സമസ്ത നേതാവ് കൂടിയായ അബ്ദു സമദ് പൂക്കോട്ടൂരാണ് ദിവസം നീണ്ടു നില്‍ക്കുന്ന 2 ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ക്യാംപില്‍ പങ്കെടുക്കാനായി ഈ വര്‍ഷം റജിസ്റ്റര്‍ ചെയ്ത ഹാജിമാര്‍ക്ക് പ്രദേശത്തെ വീടുകളിലാണ് താമസ സൗകര്യം സജ്ജീകരിക്കുന്നത്.

Pookotoor haj camp starts tomorrow

MORE IN KERALA
SHOW MORE