എല്ലാ ബൂത്തിലും ഓഫിസര്‍മാരായി വനിതകള്‍; മാഹിയിലെ 'വനിതാതിരഞ്ഞെടുപ്പ്'

mahi
SHARE

പുതുച്ചേരി ലോക്സഭ മണ്ഡലത്തിന്‍റെ ഭാഗമായ മാഹിയിൽ നാളെ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ മുഴുവൻ ബൂത്തുകളും നിയന്ത്രിക്കുന്നത് വനിതകളായിരിക്കും. മാഹിയിലെ 31 പോളിങ്ങ് ബൂത്തിലും പ്രിസൈഡിങ്ങ് ഓഫീസർമാരും പോളിങ്ങ് ഓഫീസർമാരുമെല്ലാം വനിതകളാണ്. ലോക്സഭ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ ഇങ്ങനെ ആദ്യമാണ്.

കണ്ണൂരിൻ്റെയും കോഴിക്കോടിൻ്റെയും മധ്യത്തിലുള്ള മാഹിയിൽ വോട്ടർമാർ മലയാളികളാണെങ്കിലും സംസ്ഥാനം വേറെയാണ് പുതുച്ചേരി. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ ഒറ്റ ലോക്സഭ മണ്ഡലം മാത്രം. പുതുച്ചേരി ലോക്സഭ മണ്ഡലത്തിൻ്റെ ഭാഗമായ മാഹിയിൽ 30000 ത്തോളം വോട്ടർമാരുണ്ട്.31 പോളിങ്ങ് ബൂത്തുകളിൽ വിധി എഴുത്ത് നടക്കുമ്പോൾ, സുരക്ഷ സേന അടക്കം എല്ലാം വനിതകളായിരിക്കും. നടന്നു കയറുന്നത് പുതിയ ചരിത്രത്തിലേക്ക് അതിൻ്റെ സന്തോഷം എല്ലാവരുടെയും മുഖത്തും കാണാം.

31 പോളിങ്ങ് ബൂത്തിൽ റിസർവടക്കം 140 അംഗ വനിത സംഘം സർവ സജ്ജം. പ്രശ്നബാധിത ബൂത്തുകടക്കം മാഹിയിലെ ഈ സ്ത്രീകൾ നിയന്ത്രിക്കും. രാജ്യത്തിന് തന്നെ മാതൃകയാക്കാൻ കഴിയുന്ന ഈ ആശയത്തിനെ പിന്നിലെ കഥ പറയുന്നു മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ മോഹൻ കുമാർ ചത്തീസ്ഗഡ് നിയമസഭ തിരഞ്ഞെടുപ്പിൽ റായ്പൂർ നോർത്ത് മണ്ഡലത്തിലെ എല്ലാ ബൂഞ്ഞുകളും വനികൾ നിയന്ത്രിച്ചിട്ടുണ്ട്. ലോക്സഭയിൽ ഈ മാതൃക ആദ്യം.

Mahi loksabha election 2024

MORE IN KERALA
SHOW MORE