ഏഴ് പതിറ്റാണ്ട് മുമ്പുള്ള തിരഞ്ഞെടുപ്പ് ഉപകരണങ്ങള്‍; കൗതുകം

ഇലക്ട്രോണിക് വോട്ടിങ് യന്ത്ര കാലത്ത് ജീവിക്കുന്ന നമ്മളില്‍ എത്രപേര്‍ പഴയ തിര‍ഞ്ഞെടുപ്പ് ഉപകരണങ്ങള്‍ കണ്ടിട്ടുണ്ടാകും. വളരെ കുറച്ചുപേര്‍ മാത്രമാകുമെന്നുറപ്പ്. എന്നാല്‍ കോഴിക്കോട് ബിലാത്തിക്കുളം ഹൗസിങ് കോളനിയിലെ ഐടി വിദഗ്ധനായ വികാസിന്‍റെ പക്കലുള്ള തിരഞ്ഞെടുപ്പ്  ഉപകരണങ്ങള്‍ കണ്ടാല്‍ ഒന്ന് ഞെട്ടും.  ഏഴ് പതിറ്റാണ്ട് മുമ്പത്തെ തിരഞ്ഞെടുപ്പ് ഉപകരണങ്ങളുണ്ട് വികാസിന്‍റെ കയ്യില്‍. 

1951 ലെ പൊതു തിരഞ്ഞെടുപ്പിലുപയോഗിച്ച പഴയ ബാലറ്റു പെട്ടിയാണ് ശേഖരത്തിലെ ഏറ്റവും പഴക്കമേറിയത്. 100ല്‍ കുറവ് ബാലറ്റുകള്‍ ഇടാനുള്ള സൗകര്യമേ ഇതിനുള്ളു. 1960 കളില്‍ ഉപയോഗിച്ചിരുന്ന ബാലറ്റ് പെട്ടിയും കൈവശമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ അടയാളപ്പെടുത്തിയ ബാഡ്ജുകള്‍. മലയാള അക്ഷരങ്ങള്‍ക്കൊപ്പം ആന, സൈക്കിള്‍, ഒട്ടകം എന്നീ ആകൃതിയിലുള്ള പഴയ കാല അച്ചുകളും നിധി പോലെ സൂക്ഷിക്കുന്നു.

തിരഞ്ഞെടുപ്പ് പുരാവസ്തുക്കള്‍ക്ക് പുറമെ പഴയകാലത്തെ സ്വര്‍ണനാണയങ്ങളും ശേഖരത്തിലുണ്ട്.  ഇപ്പോഴതിന്‍റെ മൂല്യം എത്രയോ ഇരട്ടിയാണ്. പഴയറേഡിയോ, പ്രധാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങള്‍,  പഴയ നാണയങ്ങള്‍  എന്നിവയും വികാസിന്‍റെ കയ്യിലുണ്ട്. 

Enter AMP Embedded Script