മൂന്നു വയസുള്ളപ്പോൾ ജയിലിൽ കിടന്ന അനുഭവം പങ്കുവച്ച് പൊന്നാനിയിലെ ബിജെപി സ്ഥാനാർഥി

nivedhitha
SHARE

മൂന്നു വയസ് പ്രായമുള്ളപ്പോൾ അടിയന്തിരാവസ്ഥ കാലത്ത് ജയിലിൽ കിടന്ന അനുഭവം പങ്കുവച്ച് പൊന്നാനിയിലെ ബിജെപി സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യൻ. ബിജെപി നേതാവായിരുന്ന അമ്മ ജയിലിൽ ആയതോടെയാണ് ഓർമ വയ്ക്കുന്ന പ്രായത്തിൽ ജയിലിൽ കിടക്കേണ്ടി വന്നതെന്ന് നിവേദിത മനോരമ ന്യൂസിനോട് പറഞ്ഞു. ശബരിമല സമരത്തിനിടെ ഒരിക്കൽ കൂടി പൊന്നാനിയിലെ ബിജെപി സ്ഥാനാർഥി കൂടിയായ നിവേദിതക്ക് ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ട്. 

MORE IN KERALA
SHOW MORE