ആന്‍റോ ആന്‍റണി ഇന്ത്യന്‍ പാര്‍ലമെന്‍റിലേക്ക് മല്‍സരിക്കുമ്പോള്‍ സഹോദരപുത്രന്‍ ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റിലേക്ക്

jinson-charls
SHARE

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ  യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണി പാര്‍ലമെന്‍റിലേക്ക് മല്‍സരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ സഹോദരപുത്രന്‍ മല്‍സരിക്കുന്നത് ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റിലേക്കാണ്. ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്റോറി പാര്‍ലമെന്‍റിലെ സാന്‍ഡേഴ്സണ്‍ മണ്ഡലത്തിലാണ്  ജിന്‍സന്‍ ആന്‍റോ ചാള്‍സ് ജനവിധി തേടുന്നത്

പത്തനംതിട്ട സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ആന്‍റോ ആന്‍റണിയുടെ സഹോദരന്‍ ചാള്‍സ് ആന്‍റണിയുടെ മൂത്തപുത്രനാണ് ജിന്‍സണ്‍. ഏറ്റവും കാലം ഓസ്ട്രേലിയ ഭരിച്ച ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് ജിന്‍സണ്‍ മല്‍സരിക്കുന്നത്. 2011 ല്‍ നഴ്സായി ഓസ്ട്രേലിയയില്‍ എത്തിയ ജിന്‍സണ്‍ ഡോർവിനിൽ ടോപ്പ് എന്‍ഡ് മെന്‍റല്‍ ഹെല്‍ത്തില്‍ ഡയറക്ടർ ആയിട്ടും , ചാൾസ് ഡാർവിൻ സര്‍വകലാശാലയില്‍ ലെക്ചറര്‍ ആയിട്ടും സേവനമനുഷ്ഠിക്കുകയാണ്. ജിൻസൺ മല്‍സരിക്കുന്ന മണ്ഡലത്തില്‍ മലയാളികളായ വോട്ടര്‍മാര്‍  കുറവെങ്കിലും  പ്രചാരണ രംഗത്ത് മലയാളികള്‍ സജിവമായുണ്ട്. 

MORE IN KERALA
SHOW MORE