സ്ത്രീകളെ അണിനിരത്തി ന്യായ് റാലിയുമായി മഹിളാ കോൺഗ്രസ്

mahila-congress
SHARE

പത്മജ വേണുഗോപാൽ ബിജെപി അംഗത്വം വിതരണം ചെയ്ത മുരളീ മന്ദിരത്തിൽ നിന്ന് നൂറു കണക്കിന് സ്ത്രീകളെ അണിനിരത്തി ന്യായ് റാലി ആരംഭിച്ച് മഹിളാ കോൺഗ്രസ്. പത്മജയെയും ബിജെപിയെയും സംസ്ഥാനസർക്കാരിനെയും വിമർശിച്ചായിരുന്നു യാത്ര. ചെണ്ട കൊട്ടിയും ഡാൻസ് കളിച്ചും നടൻ ധർമ്മജനും റാലിക്കൊപ്പം ചേർന്നു.

മഹിളാ കോൺഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റിയാണ് തൃശൂരിൽ ന്യായ് റാലി സംഘടിപ്പിച്ചത്. മുരളീ മന്ദിരത്തിൽ നിന്ന് ആരംഭിച്ച റാലി പത്മജ വേണുഗോപാലനുമുള്ള മറുപടിയും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള പ്രതിഷേധവുമായി. ബിജെപി അംഗത്വ വിതരണം ചെയ്ത് പത്മജ മലിനമാക്കിയ മണ്ണ് ശുദ്ധീകരിക്കുന്നത് കൂടിയാണ് റാലി എന്നായിരുന്നു നേതാക്കളുടെ പ്രതികരണം. റാലിയിൽ പങ്കെടുത്തത് നൂറുകണക്കിനു വനിതകൾ. 

നടൻ ധർമജൻ ബോൾഗാട്ടിയും റാലിയിൽ പ്രവർത്തകർക്കൊപ്പം ചേർന്നു. ചെണ്ട കൊട്ടിയും ഡാൻസ് കളിച്ചും ആവേശത്തിനൊപ്പം. തൃശൂർ എടുക്കാൻ സുരേഷ് ഗോപിക്ക് കഴിയില്ലെന്നും തൃശൂരിലെ മൂന്നു സ്ഥാനാർഥികൾ കരുത്തരാണെങ്കിലും ജയിക്കുക മുരളീധരൻ ആയിരിക്കുമെന്നും ധർമജൻ. മാവേലി സ്‌റ്റോറില്‍ സാധനങ്ങള്‍ ഉണ്ടായി ജീവിച്ച കാലം ഉണ്ടായിരുന്നുവെന്നും അതിപ്പോൾ ഇല്ലാതായൊന്നും ധർമജൻ പറഞ്ഞു.

Mahila Congress conducted Nyay Rally at Thrissur.

MORE IN KERALA
SHOW MORE