മാസപ്പടി വിവാദം; കെ.എസ്.ഐ.ഡി.സിക്കുവേണ്ടി കോടതിയെ സമീപിച്ചതിന് ചെലവ് ലക്ഷങ്ങള്‍

ksidc
SHARE

എക്സാലോജിക്– സി.എം.ആര്‍.എല്‍ ദുരൂഹ ഇടപാടില്‍ കെ.എസ്.ഐ.ഡി.സിക്കെതിരായ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനുള്ള ചെലവ് 82.5 ലക്ഷം രൂപ. സ്വന്തം അഭിഭാഷകര്‍ക്ക് പകരം പുറമേനിന്നുള്ള അഭിഭാഷകനെ കെ.എസ്.ഐ.ഡ‍ി.സി ചുമതലപ്പെടുത്തിയതോടെയാണ് നിയമോപദേശത്തിനുള്ള ചെലവ് പതിന്‍മടങ്ങായി കുതിച്ചുയര്‍ന്നത്. 

എക്സാലോജിക്– സി.എം.ആര്‍.എല്‍ ദുരൂഹ ഇടപാടില്‍ സീരീസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് നടത്തുന്ന അന്വേഷണത്തിന്റെ പരിധിയിലേക്ക് പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയെകൂടി ഉള്‍പ്പെടുത്തിയതോടെയാണ് തങ്ങള്‍ക്കെതിരായ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഐ.ഡി.സി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ സ്വന്തം അഭിഭാഷകനുണ്ടെങ്കിലും കേസ് വാദിക്കാന്‍ നിയോഗിച്ചത് സീനിയര്‍ അഭിഭാഷന്‍ സി.എസ്.വൈദ്യനാഥനെ. ഫീസ് എത്രയെന്ന് വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കാതിരുന്ന കെ.എസ്.ഐ.ഡി.സി അപ്പീല്‍ നടപടികള്‍ക്കുശേഷമാണ് വിവരം നല്‍കിയത്. 

മൂന്ന് സിറ്റിങ്ങിന് നല്‍കിയത് ആകെ 82.5 ലക്ഷം രൂപ. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ആകെ നാലുലക്ഷം രൂപയാണ് നിയമോപദേശത്തിനായി ചെലവാക്കിയിട്ടുള്ളത്. കഴിഞ്ഞ രണ്ടുവര്‍ഷമായി കെ.എസ്.ഐ.ഡി.സി യഥാക്രമം 59 കോടിയും, 76 കോടിയും ലാഭത്തിലെന്നും വിവരാവകാശ മറുപടിയിലുണ്ട്.

KSIDC spent 82.5 lakhs to run case against them on High Court of Kerala.

MORE IN KERALA
SHOW MORE