കശുവണ്ടി ഫാക്ടറിയെച്ചൊല്ലി തര്‍ക്കം രൂക്ഷം; പ്രച്ചാരണച്ചൂടില്‍ കൊല്ലം

kollam
SHARE

കശുവണ്ടി തൊഴിലാളികളുടെ വോട്ട് ലക്ഷ്യമിട്ട് കൊല്ലത്ത് യുഡിഎഫ് - എല്‍ഡിഎഫ് തര്‍ക്കം രൂക്ഷം. ഫാക്ടറികള്‍ അടഞ്ഞുകിടന്നപ്പോള്‍ രണ്ടുലക്ഷം രൂപയുടെ കശുവണ്ടിയില്‍ പിണറായി വിജയന്റെ ചിത്രം തയാറാക്കിയത് മാത്രമാണ് സര്‍ക്കാര്‍ നേട്ടമെന്ന് എന്‍കെ പ്രേമചന്ദ്രന്റെ വിമര്‍ശനം. അതേസമയം കശുവണ്ടിഫാക്ടറികള്‍ പൂട്ടിയിട്ടത് യുഡിഎഫിന്റെ കാലത്താണെന്നാണ് സിപിഎമ്മിന്റെ മറുപടി.  

നവകേരളസദസിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറില്‍ മുപ്പത് അടി വലുപ്പത്തിലാണ് രണ്ടുലക്ഷം രൂപയുടെ കശുവണ്ടി ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ചിത്രം തയാറാക്കി കൊല്ലം ബീച്ചില്‍ പ്രദര്‍ശിപ്പിച്ചത്. കശുവണ്ടിപ്പരിപ്പിലുളള മുഖ്യമന്ത്രിയുടെ ഇൗ മുഖമാണ് യുഡിഎഫ് വീണ്ടും തൊഴിലാളികളില്‍ വോട്ടുവിഷയമാക്കിയിരിക്കുന്നത്.

കശുവണ്ടി മേഖലയ്ക്ക് കേന്ദ്രപാക്കേജ് ഉറപ്പാണെന്ന് സ്ഥാനാര്‍ഥി കശുവണ്ടിപ്പരിപ്പില്‍ മുഖ്യമന്ത്രിയുടെ ചിത്രം തയാറാക്കിയത് ശരിയാണെങ്കിലും യുഡിഎഫ് കാലത്താണ് ഫാക്ടറികള്‍ അടച്ചിട്ട് തൊഴിലാളികള്‍ ബുദ്ധിമുട്ടിയതെന്നാണ് കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്റെ മറുപടി. കശുവണ്ടിത്തൊഴിലാളികളുടെ വോട്ട് മുന്നണികള്‍ക്ക് പ്രധാനമാണ്. ഫാക്ടറികള്‍ കേന്ദ്രീകരിച്ച് ചൂടേറിയ ചര്‍ച്ചയും വോട്ടുപിടിത്തവും തുടരുന്നു.

Kollam loksabha election 2024

MORE IN KERALA
SHOW MORE