സ്കൂള്‍ ഉച്ചഭക്ഷണത്തിനു ലൈസന്‍സ്; ഉത്തരവ് പിന്‍വലിച്ചേക്കും

സ്കൂള്‍ ഉച്ചഭക്ഷണത്തിനു ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ ലൈസന്‍സ് വേണ്ടെന്ന ഉത്തരവ്  പൊതു വിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചേക്കും. നിയമ പ്രശ്നങ്ങളും ഉണ്ടായേക്കുമെന്നുള്ള നിയമവിദഗ്ദരുടെ അഭിപ്രായവും പിന്‍വലിക്കാന്‍ കാരണം. ഭക്ഷ്യ വിഷബാധയ്ക്ക് സാധ്യതയുള്ളതിനാല്‍  ലൈസന്‍സ് ബാധകമാക്കേണ്ടെന്ന തീരുമാനം പിന്‍വലിക്കണമെന്നു പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. 

ഭക്ഷ്യ സുരക്ഷാ വകുപ്പ് നിയമം കേന്ദ്ര നിയമമായതിനാല്‍ സംസ്ഥാനത്തിനു ഏകപക്ഷീയമായി പിന്‍വലിക്കാന്‍ കഴിയില്ല. നിയമത്തിലെ വകുപ്പ് അനുസരിച്ചു വീടുകളിൽ തയാറാക്കുന്നതൊഴികെയുള്ള ഭക്ഷണത്തിന്റെ ഉൽപാദനം, വിതരണം എന്നിവ നടത്തുന്നവർ ലൈസൻസ് നിർബന്ധമായു എടുക്കണം. ഇക്കാര്യത്തിൽ സർക്കാർ, സ്വകാര്യ സ്ഥാപനമെന്ന വ്യത്യാസമില്ല. ആരാധനാലയങ്ങളിൽ സൗജന്യമായി നൽകുന്ന നിവേദ്യം ഉൾപ്പെടെയുള്ള സാധനങ്ങൾ തയാറാക്കുന്നതിന് ലൈസൻസ് കർശനമാണ്. ഈ സാഹചര്യത്തിൽ സ്കൂൾ ഉച്ചഭക്ഷണത്തിനും ലൈസൻസ് വേണമെന്നാണ് ഭക്ഷ്യ സുരക്ഷ കമ്മിഷണറേറ്റ് നിർദേശിക്കുന്നത്. 

ഇതെല്ലാം കണക്കിലെടുത്താണ് ഉത്തരവ് പിന്‍വലിക്കുന്നതിനെ കുറിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ റജിസ്ട്രേഷന്‍ വേണമെങ്കില്‍ പാലിക്കേണ്ട നിയമങ്ങള്‍ നിരവധിയാണ്. പാചകം ചെയ്യുന്ന വെള്ളം പരിശോധിക്കണം, പാചകം ചെയ്യുന്ന ആള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം,വാങ്ങുന്ന സാധന സാമഗ്രികകള്‍ പരിശോധനയ്ക്ക് വിധേയമാകണം, പരിസര ശുചിത്വം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കണം, അടുക്കള മാനദണ്ഡം പാലിക്കണം , ഈര്‍പ്പ രഹിതമായിരിക്കണം, ചുമതപ്പെട്ട അധ്യാപകനാണ് റജിസ്ട്രേഷന്‍ എടുക്കേണ്ടത്. ഇതിലുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ചാണ് മാനദണ്ഡം ബാധകമല്ലെന്നു ഉത്തരവിറക്കിയത്. 

കുട്ടികളുടെ ജീവന്‍ വെച്ച് പന്താടുകയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മാത്രമല്ല പ്രതിപക്ഷ നേതാവ് തന്നെ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

General Education Department will recheck their order regarding mid time meals in schools.

Enter AMP Embedded Script