ബിജെപി വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ മെഷീന്‍ വിതരണം; തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മിഷന്‍

election
SHARE

തിരുവനന്തപുരം അരുവിക്കര മാറനല്ലൂരില്‍ തയ്യല്‍ മെഷീന്‍ വിതരണം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ബിജെപി വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലുള്ള മെഷീന്‍ വിതരണം തട‍ഞ്ഞത് സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്ന്. 118 മെഷീനുകളാണ് പുലര്‍ച്ചെയോടെ അരുവിക്കരയില്‍ വിതരണത്തിനെത്തിച്ചത്.

എന്‍.ജി.ഒ യുടെ നേതൃത്വത്തില്‍ പകുതി വിലയ്ക്ക് വില്‍ക്കാനെത്തിച്ച തയ്യല്‍ മെഷീനുകളാണ് കമ്മിഷന്‍ കണ്ണുരുട്ടിയതിനെ തുടര്‍ന്നു തിരി [Duration:1'11"] ച്ചുകൊണ്ടു പോയത്. അരുവിക്കര വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചമി സ്മാരക സാമൂഹിക കേന്ദ്രത്തില്‍ വെച്ച് വിതരണം ചെയ്യാനായിരുന്നു തീരുമാനം. ബിജെപി ക്കാരനായ അരുവിക്കര വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ പെരുമാറ്റ ചട്ട ലംഘനം നടത്തുവെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി. എന്നാല്‍ സിപിഎമ്മിന്‍റെ വാദത്തെ ബിജെപി തള്ളുന്നു മെഷീന്‍ തിരിച്ചയച്ചെങ്കിലും വിവാദം തിരഞ്ഞെടുപ്പ് പ്രചാരണത്തെ ഒന്നുകൂടി ചൂടുപിടിപ്പിച്ചിട്ടുണ്ട്.

Distribution of machine under the leadership of bjp ward member

MORE IN KERALA
SHOW MORE