വേനല്‍ കടുത്തു; കരിഞ്ഞുണങ്ങി കബനി; ദാഹജലത്തിനായി തടയണ

kabani
SHARE

വേനല്‍ കനത്തതോടെ വറ്റി വരണ്ട കബനിപ്പുഴയില്‍ ദാഹജലത്തിനായി തടയണ നിര്‍മിച്ച് വയനാട്ടിലെ രണ്ട് പഞ്ചായത്തുകള്‍. മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളിലെ ജനങ്ങളാണ് മണല്‍ചാക്ക് നിരത്തി കബനിയില്‍ തടയണ നിര്‍മിച്ചത്.

വേനലില്‍ കബനി വരളുന്നതും ചുരുങ്ങുന്നതും പതിവാണ്. എന്നാല്‍ ഏപ്രില്‍ പകുതിയാകുമ്പോള്‍ കുടിവെള്ള പമ്പിങ്ങിനു പോലും കഴിയാത്ത തരത്തില്‍ കബനി അങ്ങിങ്ങായുള്ള വെള്ളകെട്ട് മാത്രമായി തീര്‍ന്നു. ഇതോടെ ജില്ലാ പഞ്ചായത്തുമായി ചര്‍ച്ചചെയ്താണ് നദിയില്‍ തടയണ കെട്ടാന്‍ മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകള്‍ രംഗത്തിറങ്ങിയത്.

കുടുംബശ്രീ, ഹരിതകര്‍മ സേന പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, യുവജനങ്ങള്‍ തുടങ്ങി നാട്ടുകാര്‍ തന്നെയാണ് നാടിന്‍റെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി വേനല്‍കാലത്ത് ഇത്തരത്തില്‍ തടയണ നിര്‍മിക്കാറുണ്ടെങ്കിലും ഇത്രയേറെ വരണ്ട കബനിയെ ഇതിനുമുന്‍പ് കണ്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബാണാസുര, കാരാപ്പുഴ ഡാമുകളില്‍ നിന്നുള്ള വെള്ളമെത്തുന്നതോടെ വേനല്‍ കടന്നുകിട്ടാനുള്ള ജലം കബനിയില്‍ നിറയുമെന്നാണ് നാടിന്റെ പ്രതീക്ഷ.

Check dams build in Kabani river for driking water.

MORE IN KERALA
SHOW MORE