ആനച്ചമയങ്ങളുടെ പ്രദര്‍ശനം; കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകള്‍

poorma
SHARE

തൃശൂരില്‍ ആനച്ചമയങ്ങളുടേയും കുടകളുടേയും പ്രദര്‍ശനം തുടങ്ങി. ഇന്നും നാളേയും ഈ കാഴ്ചകള്‍ കണ്ടു പൂരപ്രേമികള്‍ക്കു മടങ്ങാം. 

കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകളാണ് ആനചമയങ്ങളുടേത്. ആലവട്ടവും വെണ്‍ചാമരവും നല്‍കുന്ന ദൃശ്യവിരുന്ന്. തെക്കോട്ടിറക്കത്തിന് മാറിമറയുന്ന കുടകള്‍ അടുത്തു കാണാനുള്ള അസുലഭ അവസരം. ചമയ പ്രദര്‍ശന ഹാളില്‍ ഒരുക്കിയ െവളിച്ച സംവിധാനത്തില്‍ നെറ്റിപ്പട്ടങ്ങള്‍ക്കു സ്വര്‍ണ കാന്തിയാണ്. ചിത്രമെടുക്കാന്‍ കൊതിക്കുന്നവര്‍ക്ക് എവിടെ നോക്കിയാലും ഫ്രെയിമാണ്. ദേശക്കാര്‍ക്കു മാത്രമല്ല ഈ വിസ്മയം. വിദേശികളും കണ്‍നിറയെ കാണാന്‍ കൊതിക്കുന്ന ഫ്രെയിമുകള്‍.

തിരുവമ്പാടിയുടേയും പാറമേക്കാവിന്റേയും ചമയപ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.രാജനാണ് നിര്‍വഹിച്ചത്. പാറമേക്കാവ് ദേവസ്വത്തിന്റെ ചമയപ്രദര്‍ശനം അഗ്രശാല ഹാളിലാണ്. രണ്ടിടത്തുമായി ആയിരത്തിയഞ്ഞൂറിലേറെ കുടകളാണ് പ്രദര്‍ശനത്തിനുള്ളത്. ഇതിനെല്ലാം പുറമെ, ആനച്ചമയങ്ങളും. 

anachamayam-exibition-at-thrissur

MORE IN KERALA
SHOW MORE