കഴിഞ്ഞ പൂരത്തിന് മെസി കുട; ഇത്തവണയെന്ത്? സസ്പെന്‍സുമായി തിരുവമ്പാടി വിഭാഗം

Thrissur-Pooram
SHARE

കഴിഞ്ഞ പൂരത്തിൽ കുടമാറ്റത്തിനിടെ ലയണൽ മെസിയെ അവതരിപ്പിച്ച തിരുവമ്പാടി വിഭാഗം ഇത്തവണയും വലിയ സസ്പെൻസ് ഒരുക്കുന്നുണ്ട്. പൂരത്തിനു മൂന്നു ദിവസം അവശേഷിക്കേ വർണകുടകളും സ്പെഷ്യൽ കുടകളും തയ്യാറായി. 19 നാണ് വർണങ്ങൾ മാറി മറിയുന്ന കുടമാറ്റ ചടങ്ങ്...

രണ്ടു മണിക്കൂർ നേരം നീളുന്ന കുടമാറ്റ ചടങ്ങാണ് തൃശൂർ പൂരത്തിന്റെ പ്രധാനാകർഷണം. നേർക്കുനേർ നിരന്ന് നിൽക്കുന്ന ആനകൾക്ക് മുകളിൽ കടുത്ത മത്സര ബുദ്ധിയോടെ ഓരോ തവണയും കുടകൾ നിവർത്തുന്ന നിമിഷങ്ങൾ ക്കാണ് പൂര പ്രേമികൾ കാത്തിരിക്കുന്നത്. തിരുവമ്പാടി വിഭാഗത്തിന്റെ കുടകൾ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു.

വർണ കുടകൾക്ക് ഒപ്പം സസ്പെൻസ് ഒളിപ്പിച്ചു വെച്ച സ്പെഷ്യൽ കുടകൾ ഇത്തവണയുണ്ട്. ലോകകപ്പ് ഉയര്‍ത്തിനില്‍ക്കുന്ന മെസിയെ അവതരിപ്പിച്ച തിരുവമ്പാടിയിൽ നിന്ന് ഒന്നൊന്നര സസ്പെൻസ് ഇക്കുറി പ്രതീക്ഷിക്കുന്നുണ്ട് പൂരപ്രേമികൾ. 50 സെറ്റ് കുടകളാണ് പാറമേക്കാവിനും തിരുവമ്പാടിക്കുമുള്ളത്. അതായത് ഇരു വിഭാഗത്തിനുമായി 1500 കുടകൾ. തിരുവമ്പാടിയിൽ രണ്ടു മാസം മുമ്പേ കുട നിർമിച്ചു തുടങ്ങി. തുണി എത്തിച്ചത് സൂററ്റിൽ നിന്ന്. ഫ്രെയിമിൽ തുണി തുന്നിയെടുക്കും ചിത്രപ്പണികൾ തീർത്ത് കൗതുകങ്ങൾ നിറയ്ക്കും.  18 നാണ് ചമയ പ്രദർശനം. ഇരു കൂട്ടരുടേയും വർണ കുടകൾ അന്ന് കാണാം. സ്പെഷ്യൽ കുടകളും ആർപ്പു വിളികളും പൂരനാളിലും..

Umbrella suspense in Thrissur Pooram

MORE IN KERALA
SHOW MORE