മൂക്കറ്റം മദ്യപിച്ചെത്തി വരന്‍; കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും വയ്യ; പിന്മാറി വധു

drunken
SHARE

വിവാഹത്തിനു മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയ വരനെ കല്യാണ വേഷത്തിൽ തന്നെ കസ്റ്റഡിയിലെടുത്ത് പൊലീസ്. പത്തനംതിട്ട കോഴഞ്ചേരിക്കു സമീപം തടിയൂരിലാണു സംഭവം. വിവാഹത്തിന് സമ്മതമല്ലെന്ന് വധു പറഞ്ഞതോടെ വിവാഹം മുടങ്ങി.  

മൂക്കറ്റം മദ്യപിച്ച് പള്ളിമുറ്റത്തെത്തിയ വരൻ കാറിൽനിന്ന് പുറത്തിറങ്ങാൻ പോലും പാടുപെട്ടു. പുറത്തിറങ്ങിയതോടെ സ്ഥിതി കൂടുതൽ വഷളായി. വിവാഹത്തിനു കാർമികത്വം വഹിക്കാനെത്തിയ വൈദികനോടുവരെ മോശമായി സംസാരിച്ചതോടെ വധുവിന്റെ വീട്ടുകാർക്കും മനസ്സുമാറ്റി.

വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴും വരൻ പ്രശ്നമുണ്ടാക്കി. അതോടെ, മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പു ചുമത്തി പൊലീസ് കേസെടുത്തു. മദ്യപിച്ചതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിനെത്തിയതായിരുന്നു വരൻ. രാവിലെ മുതൽ മദ്യപിച്ചിരുന്നതായി ബന്ധുക്കളിൽ ചിലർ പറഞ്ഞു. വധുവിന്റെ വീട്ടുകാർക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.

The groom was taken into custody by the police who caused trouble by getting drunk at the wedding.

MORE IN KERALA
SHOW MORE