സുഗന്ധഗിരി മരം മുറി: 18 വനംവകുപ്പുദ്യോഗസ്ഥർക്ക് ഗുരുതര പിഴവുകൾ സംഭവിച്ചതായി റിപ്പോർട്ട്

Sugandagiri
SHARE

സുഗന്ധഗിരി മരം മുറിയിൽ 18 വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര പിഴവുകൾ സംഭവിച്ചതായി വകുപ്പുതല അന്വേഷണ റിപ്പോർട്ട്. ഡി.എഫ്.ഒ. ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നും കുറ്റവാളികൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും വനംമന്ത്രി പറഞ്ഞു. 

സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരീം, കൽപ്പറ്റ റേഞ്ച് ഓഫിസർ കെ.നീതു, ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം.സജീവൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെയാണ് വകുപ്പുതല അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഇവർക്കു പുറമെ, കൽപ്പറ്റ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ അഞ്ച് ജീവനക്കാരും കൽപ്പറ്റ് സെക്ഷൻ ഫോറസ്റ്റ് വാച്ചർമാരായ നാല് ജീവനക്കാരും കൽപ്പറ്റ ഫ്ളയിങ് സ്ക്വാഡ് ഡെപ്യൂട്ടി റേഞ്ച് ഓഫിസറും സംഭവത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ വനം സെക്രട്ടറിയെ ചുമതലപ്പെടുത്തി. കുറ്റക്കാർക്കെതിരെ മാതൃകാപരമായി നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ കോഴിക്കോട് പറഞ്ഞു.

അനധികൃത മരംമുറിയ്ക്ക് കൂട്ടുനിന്നുവെന്ന കണ്ടെത്തലിൽ കൽപ്പറ്റ സെക്ഷൻ ഓഫിസർ കെ.കെ.ചന്ദ്രൻ, വാച്ചർ ജോൺസൺ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സജി പ്രസാദ്, എം.കെ.വിനോദ് കുമാർ, ബാലൻ എന്നിവർ സസ്പെൻഷനിലാണ്. സുഗന്ധഗിരിയിൽ, വീടുകൾക്ക് ഭീഷണിയായി നിന്ന് 20 മരങ്ങൾ മുറിക്കാനുള്ള ഉത്തരവിന്റെ മറവിൽ നൂറുകണക്കിന് മരങ്ങൾ മുറിച്ചു കടത്തിയെന്നാണ് കേസ്.

Departmental investigation report that 18 forest department officials committed serious mistakes in the cutting of Sugandhagiri trees

MORE IN KERALA
SHOW MORE