'സ്കൂള്‍ ഉച്ചഭക്ഷണം ബിസിനസല്ല'; ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ ലൈസന്‍സ് വേണ്ടെന്നു പൊതു വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ സ്കൂള്‍ ഉച്ചഭക്ഷണത്തിനു ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ ലൈസന്‍സ് വേണ്ടെന്നു പൊതു വിദ്യാഭ്യാസ വകുപ്പ്. ഉച്ചഭക്ഷണം ബിസിനസായി നടത്തുന്നതല്ലാത്തതിനാലാണ് ലൈസന്‍സ് വേണ്ടെന്നുള്ളതിനു ന്യായീകരണം. ഭക്ഷ്യ വിഷബാധയ്ക്ക് സാധ്യതയുള്ളതിനാല്‍  ലൈസന്‍സ് ബാധകമാക്കേണ്ടെന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ മാര്‍ഗനിര്‍ദേശ പ്രകാരമുള്ള പാചകം, വിതരണം എന്നിവ സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ പാലിക്കുന്നതിനുള്ള  സാങ്കേതിക ബുദ്ധിമുട്ടു കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്നു പൊതുവിദ്യാഭ്യാസ വകുപ്പ്. നിലവില്‍ ഹോട്ടലുകളിലടക്കം പാചകം ചെയ്യുന്ന അതേ രീതി സ്കൂളിലും പാലിക്കാന്‍ കഴിയില്ലെന്നും പറയുന്നു. അധ്യാപക, അനധ്യാപകര്‍ ചേര്‍ന്നാണ് സ്കൂള്‍ ഉച്ചഭക്ഷണം മുന്നോട്ടുകൊണ്ടു പോകുന്നത്. മാത്രമല്ല ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ എല്ലാ മാനദണ്ഡങ്ങളും പാലിക്കണമെങ്കില്‍ ഉച്ചഭക്ഷണ പദ്ധതി അതേപടി നടത്തിക്കൊണ്ടു പോകാന്‍ കഴിയില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വാദിക്കുന്നു . ഇതെല്ലാം കണക്കിലെടുത്താണ് തീരുമാനം. എന്നാല്‍ കുട്ടികള്‍ കഴിക്കുന്ന ഭക്ഷണത്തിനു ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ മാനദണ്ഡം എങ്ങനെ ഒഴിവാക്കുമെന്നാണ് പ്രതിപക്ഷത്തിന്‍റെ ചോദ്യം. പകരം നിയമം കര്‍ശനമാക്കണമെന്നും ആവശ്യപ്പെടുന്നു. മാത്രമല്ല ഭക്ഷ്യ വിഷബാധ വ്യാപകമാവുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. 

School lunches do not require a license from the Food Safety Department

Enter AMP Embedded Script