വോട്ട് ചെയ്യണം എന്ന് അഭ്യർത്ഥിച്ച് കൊച്ചി കലക്ടറും; ജനങ്ങളിലേക്ക് എത്തുന്നത് രാത്രിയില്‍

Kochi-collector
SHARE

തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് ചോദിച്ച് സ്ഥാനാർഥികൾ നടക്കാറുണ്ട്. എന്നാൽ വോട്ട് ചെയ്യണം എന്ന് അഭ്യർത്ഥിച്ച് നടക്കുകയാണ് കൊച്ചിയിൽ ജില്ലാ കലക്ടറും, സിറ്റി പൊലീസ് കമ്മീഷണറുമെല്ലാം. വോട്ടെടുപ്പിന്റെ പ്രാധാന്യം ജനങ്ങൾക്ക് എത്തിക്കുകയായിരുന്നു രാത്രിയിലെ ഈ നടത്തത്തിന്റെ ലക്ഷ്യം. വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ പോകുന്നത് സമയം കളയൽ പരിപാടിയായി ആർക്കെങ്കിലും തോന്നിയിട്ടുണ്ടോ? എങ്കിൽ അങ്ങനെ അല്ല കാര്യം. ജനാധിപത്യ പ്രക്രിയയിൽ വോട്ടിന്റെ വില ഒന്ന് വേറെ തന്നെയാണ്. ഈ ബോധ്യം ജനങ്ങൾക്കിടയിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു രാത്രി നടത്തം. തിരഞ്ഞെടുപ്പ് ദിനത്തിൽ പോളിംഗ് ബൂത്തിലേക്ക് പരമാവധി വോട്ടർമാരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പരിപാടികൾ ജില്ലാ ഭരണകൂടം നടത്തുന്നുണ്ട്. ഇതിൻ്റെ ഭാഗമായാണ് ദർബാർ ഹാൾ മൈതാനം മുതൽ മറൈൻഡ്രൈവ് വരെയുള്ള രാത്രി നടത്തം.

Kochi Collector requesting to vote

MORE IN KERALA
SHOW MORE