നടപ്പാത നിര്‍മാണം മുടക്കി ഹൈമാസ്റ്റ് പോസ്റ്റ്; പരസ്​പരം പഴിചാരി കോര്‍പറേഷനും കെ.എം.ആര്‍.എല്ലും

കൊച്ചി കടവന്ത്രയില്‍ നടപ്പാത നിര്‍മാണം മുടക്കി ഉടമസ്ഥനില്ലാത്ത കൂറ്റന്‍ ഹൈമാസ്റ്റ് പോസ്റ്റ്. റോഡരുകില്‍ കിടക്കുന്ന പോസ്റ്റിന്റെ ചുവട്ടില്‍ നടപ്പാത അവസാനിപ്പിച്ചിരിക്കുകയാണ്. പോസ്റ്റിന്റെ ഉത്തരവാദിത്വത്തെച്ചൊല്ലി കെ.എം.ആര്‍.എല്ലും, കൊച്ചി കോര്‍പറേഷനും പരസ്പരം പഴിചാരുന്നതല്ലാതെ നടപടിയില്ല. ഹൈബി ഈഡന്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് മെട്രോ നിര്‍മാണത്തിനുവേണ്ടി പൊളിച്ചുമാറ്റി റോഡരുകിലിട്ടതാണ്. മറ്റൊരിടത്ത് സ്ഥാപിക്കാനുള്ള ഉത്തരവാദിത്വത്തെച്ചൊല്ലി കെ.എം.ആര്‍.എല്ലും, കൊച്ചി കോര്‍പറേഷനും തര്‍ക്കത്തിലാണ്.

High mast post became an obstacle for footpath construction

Enter AMP Embedded Script