ക്രഡിറ്റ് കാർഡിൽ നിന്ന് 90,000 രൂപ തട്ടിയെടുത്തതായി പരാതി

creditcard
SHARE

വൈക്കം തലയോലപ്പറമ്പ് സ്വദേശിയുടെ സ്വകാര്യ ബാങ്കിന്‍റെ ക്രഡിറ്റ് കാർഡിൽ നിന്ന് തൊണ്ണൂറായിരം രൂപ തട്ടിയെടുത്തതായി പരാതി. തട്ടിപ്പിന് പിന്നാലെ സൈബർ പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് യുവാവ്. തലയോലപ്പറമ്പ് സ്വദേശി ടോജിൻ തോമസിനാണ് പണം നഷ്ടമായത്.

     ബംഗളൂരുവിൽ മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്ന ടോജിൻറെ ക്രഡിറ്റ് കാർഡിൽ നിന്നാണ് കഴിഞ്ഞ 29 ന് പണം തട്ടിയെടുത്തത്. മുംബൈ പനവേലിൽ വച്ച്  ശിവ കാർ റെന്റൽസിന്റെ സൈറ്റിൽ കാർ വാടകയ്ക്ക് എടുക്കുന്നതിന് ബുക്ക് ചെയ്തതിന് പിന്നാലെയാണ് പണം നഷ്ടമാകുന്നതെന്ന് ടോജിൻ പറയുന്നു. ഇവർ നൽകിയ ലിങ്കിൽ കയറിയതിന് തൊട്ടുപിന്നാലെ സ്ക്രീൻഷേയറിംഗ് ഓപ്ഷൻ ആക്ടിവേറ്റ് ആവുകയും ഒടിപി ഉൾപ്പെടെ തട്ടിപ്പ് സംഘത്തിന് ലഭ്യമാവുകയും ചെയ്തു. 

പെട്രോൾ അടിക്കുന്നതിനായി തൊണ്ണൂറായിരം രൂപ ഉപയോഗിച്ചെന്നാണ് കാർഡിന്റെ ട്രാൻസാക്ഷൻ ഹിസ്റ്ററിയിൽ കാണിക്കുന്നത്. മുംബൈ പനവേലിലെ കാന്തേശ്വരം പൊലീസിൽ പരാതി നൽകി.എന്നാൽ തട്ടിപ്പ് നടത്തിയ കാർ റെൻ്റൽ കമ്പനിയുടെ വിവരങ്ങളടക്കം നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. പണം നഷ്ടപ്പെട്ട് 40 മിനിറ്റിനകം ബാങ്കിനെയും വിവരം അറിയിച്ചിരുന്നു.പണം തിരികെ അടക്കാൻ തന്നെയാണ് ബാങ്കിൽ നിന്നുള്ള നിർദ്ദേശം. ഓ ടി പി തട്ടിപ്പിലൂടെ കൈവശപ്പെടുത്തിയെങ്കിലും മറ്റ് ബാങ്ക് വിവരങ്ങൾ എങ്ങനെ തട്ടിപ്പ് സംഘത്തിന് ലഭ്യമായെന്നാണ് ടോജിന്‍റെ ചോദ്യം.

Complaint that 90 thousand rupees were stolen from the credit card

MORE IN KERALA
SHOW MORE