സുരേന്ദ്രന്റെ പ്രകടനം ആവർത്തിക്കാൻ ബിജെപി സ്ഥാനാർഥി അനിൽ ആന്റണിക്ക് കഴിയുമോ?

പത്തനംതിട്ടയിൽ കെ സുരേന്ദ്രന്റെ പ്രകടനം ആവർത്തിക്കാൻ ബിജെപി സ്ഥാനാർഥി അനിൽ ആന്റണിക്ക് കഴിയുമോ? ആദ്യം മുതൽ ബിജെപി പ്രവർത്തകർ നേരിട്ട ചോദ്യമാണ്. വോട്ട് കൂടുമെന്ന് മാത്രമല്ല വിജയം ഉറപ്പെന്നുമാണ്  കെ സുരേന്ദ്രനും അനിൽ ആന്റണിയും പറയുന്നത്. അനിൽ ആൻറണിയുടെ മണ്ഡല പര്യടനം  അവസാന ഘട്ടത്തിലേക്ക് കടന്നതോടെ കഴിഞ്ഞതവണത്തെ പോരാളിയും ബിജെപിയുടെ സംസ്ഥാന പ്രസിഡന്റുമായ കെ സുരേന്ദ്രനും എത്തി. 2009 ൽ  56000 ആയിരുന്ന വോട്ട് 2014 ൽ എം ടി രമേശിലൂടെ 1.38 ലക്ഷം ആയി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ മത്സരിച്ചതോടെ 2.97 ലക്ഷം എത്തിയതാണ്. പത്തനംതിട്ടയിൽ കഴിഞ്ഞതവണ കിട്ടാതെ പോയ ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ ഉറപ്പെന്ന് സുരേന്ദ്രൻ .

നരേന്ദ്ര മോദിയുടെ വികസനത്തിനാണ് വോട്ടെന്ന് സ്ഥാനാർത്ഥി അനിൽ ആന്‍റണി. സംസ്ഥാന സർക്കാരിനെതിരെയുള്ള ജനവിരുദ്ധ വികാരവും സ്ഥലം എംപിക്കെതിരെയുള്ള വികാരവും വോട്ടായി മാറും .

അനില്‍ ആൻറണിക്കെതിരെ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്ന അസ്വാരസ്യങ്ങൾ പ്രധാനമന്ത്രിയുടെ വരവോടെ ഒഴിഞ്ഞെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.  എതിർപ്പാളയത്തിൽ നിന്ന് അടക്കം വോട്ട് പ്രതീക്ഷിക്കുന്നു. ആൻറണിയുടെ തള്ളിപ്പറയൽ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് വിലയിരുത്തൽ

BJP's expectations in Pathanamthitta

Enter AMP Embedded Script