ഭാര്യക്ക് ക്രൂര മര്‍ദനം; കൈ ഒടിച്ചു; ഒടുവില്‍ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്ന് ഭാര്യ

crime-scene-1-2
SHARE

പത്തനംതിട്ട അട്ടത്തോട്ടില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത് മദ്യപാനത്തിന് ഇടയിലുണ്ടായ തര്‍ക്കം. പടിഞ്ഞാറത്തറ കോളനിയിലെ രത്നാകരനാണ് കൊല്ലപ്പെട്ടത്. 58 വയസായിരുന്നു. ഭാര്യ ശാന്തയെ രത്നാകരന്‍ നിരന്തരം മര്‍ദിച്ചിരുന്നു. നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ് രത്നാകരന്‍.

ക്രിമിനല്‍ കേസുകളില്‍ പ്രതിയായതോടെ ഒളിച്ചു താമസിക്കാന്‍ ഇടം എന്ന നിലയിലാണ് അട്ടത്തോട്ടിലേക്ക് രത്നാകരന്‍ താമസം മാറുന്നത്. രണ്ട് വര്‍ഷമായി ഇവിടെയാണ് കഴിയുന്നത്. അക്രമ സ്വഭാവം കാരണം ഇയാളില്‍ നിന്ന് അകലം പാലിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.  

ശാന്തയുടെ രണ്ടാം ഭര്‍ത്താവാണ് രത്നാകരന്‍. രത്നാകരന്റെ അടിയേറ്റ് ഭാര്യയുടെ പല്ലുകള്‍ പോയിട്ടുണ്ടെന്നും ശാന്തയുടെ കൈ ഒടിച്ചിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ഇരുവര്‍ക്കും മദ്യപിക്കുന്ന സ്വഭാവമുണ്ട്. ഇന്നലെ മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിനിടെ ഉപദ്രവം തുടങ്ങിയപ്പോഴാണ് ശാന്ത കമ്പി വടികൊണ്ട് തലയ്ക്കടിച്ചത്.  രത്നാകരനെ നിലയ്ക്കല്‍ പിഎച്ച്എസിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

Wife killed husband in pathanamthitta

MORE IN KERALA
SHOW MORE