കൊടുംചൂടിലും വാടാത്ത കൂടല്‍കടവിലെ പച്ചതുരുത്ത്

koodalkadavu
SHARE

വരള്‍ച്ചയുടെ വറുതികള്‍ നേരിടുമ്പോഴും വയനാട്ടില്‍ പച്ചതുരുത്ത് ഒരുക്കുന്ന ഇടമാണ് മാനന്തവാടിക്ക് സമീപമുള്ള കൂടല്‍കടവ്. പനമരം, മാനന്തവാടി പുഴകള്‍ ചേര്‍ന്ന് കബനി പുഴയാകുന്ന കൂടല്‍കടവിലെ തടയണയാണ് വേനലിലും ഒരു പ്രദേശത്തെയാകെ പച്ചവിരിച്ച് നിര്‍ത്തുന്നത്. 

രണ്ട് പുഴകള്‍ കൂടുന്ന കടവ്, കൂടല്‍കടവ്. അവിടെ കബനി ഒറ്റപ്പുഴയായി ഒഴുകാന്‍ തുടങ്ങുന്നിടത് ഒരു തടയണയുണ്ട്. കൂടല്‍കടവ് ചെക്ക്ഡാം. വേനല്‍കാലത്ത് വയനാടാകെ വരണ്ടുണങ്ങുമ്പോള്‍ കൂടല്‍കടവ് പച്ചവിരിച്ച് നില്‍ക്കുകയാണ്.

എട്ട് വര്‍ഷം മുന്‍പാണ് കൂടല്‍കടവ് മേഖലയിലെ കുടിവെള്ള, കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ജലം കണ്ടെത്താന്‍ പുഴയ്ക്ക് കുറുകെ തടയണ കെട്ടിയത്. കടുത്ത ചൂടില്‍ ജില്ലയിലെ കൃഷിമേഖലയാകെ തളരുമ്പോളും കൂടല്‍കടവിലും സമീപപ്രദേശങ്ങളിലും കൃഷി തകൃതിയായി നടക്കുന്നു.

കടുത്ത ചൂടില്‍ നിന്ന് ആശ്വാസം തേടി നിരവധിയാളുകളാണ് കൂടല്‍കടവില്‍ എത്തുന്നത്. തടയണയോട് ചേര്‍ന്നുള്ള പ്രദേശം വേനലില്‍ താരതമ്യേന സുരക്ഷിതമെങ്കിലും അപകടമേഖലകളും നിരവധിയുണ്ട്. പച്ചതുരുത്തൊരുക്കുന്ന കൂടല്‍കടവ് ചെക്ക്ഡാമില്‍ സഞ്ചാരികള്‍ കരുതലോടെ ഇറങ്ങണമെന്ന് സാരം.

Koodalkadavu Checkdam in Wayanad

MORE IN KERALA
SHOW MORE